ഒരുലക്ഷത്തോളം കാണാതായ മൊബൈൽ ഫോണുകൾ കണ്ടുപിടിച്ച് കർണാടക പോലീസ്

ബെംഗളൂരു : മോഷണംപോയവയടക്കം കാണാതായ ഒരുലക്ഷത്തിലേറെ മൊബൈൽ ഫോണുകൾ അന്വേഷണംനടത്തി കണ്ടെത്തി തിരിച്ചുപിടിച്ച്‌ കർണാടക പോലീസ്.

കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ 1,00,485 ഫോണാണ്‌ തിരിച്ചുപിടിച്ചത്. 2022 സെപ്റ്റംബർമുതൽ ഇതുവരെയുള്ള കണക്കാണിത്.

സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്ട്രി ഉപയോഗപ്പെടുത്തി നടത്തിയ അന്വേഷണത്തിലൂടെയാണ് മൊബൈലുകൾ കണ്ടെത്തിയത്. മോഷണംപോയതും മറ്റുവിധത്തിൽ കാണാതായതുമായ ഫോണുകളാണിവ.

രാജ്യത്ത് ഇത്തരത്തിൽ മൊബൈൽ ഫോണുകൾ കണ്ടെത്തി തിരിച്ചുപിടിച്ചതിൽ രണ്ടാംസ്ഥാനമാണ് കർണാടകയ്ക്ക്. ഒന്നാമത് തെലങ്കാനയാണ്. ഇവിടെ 1,02,168 ഫോൺ തിരിച്ചുപിടിച്ചു.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

ഈ രണ്ട് സംസ്ഥാനം മാത്രമാണ് ഒരുലക്ഷത്തിൽ കൂടുതൽ ഫോണുകൾ തിരിച്ചുപിടിച്ചത്. മൂന്നാംസ്ഥാനത്തുള്ള ഉത്തർപ്രദേശിൽ 56,960 ഫോണുകൾ കണ്ടെത്തി. കേരളത്തിൽ 10,284 ഫോണാണ് കണ്ടെത്തിയത്.

രാജ്യത്ത് 40.50 ലക്ഷത്തോളം ഫോണുകൾ നഷ്ടമായതായി റിപ്പോർട്ടുചെയ്തിട്ടുണ്ട്. ഇതിൽ 6.68 ലക്ഷത്തോളം ഫോണുകൾ കണ്ടെത്തി. നഷ്ടമായതിൽ 26.65 ശതമാനം ഫോണാണ് കണ്ടെത്തിയത്.

കർണാടകത്തിൽ 4.50 ലക്ഷം ഫോൺ കാണാതായതിൽനിന്നാണ് ഒരുലക്ഷത്തിലേറെ എണ്ണം കണ്ടെത്തിയത്. 2.52 ലക്ഷം ഫോണുകൾ എവിടെയാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

എന്നാൽ, ഇതരംസംസ്ഥാനങ്ങളിലും വിദേശങ്ങളിലുമായതിനാൽ കണ്ടെത്താൻകഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് നഷ്ടമായതിൽ 39.87 ശതമാനം ഫോണുകളാണ് കണ്ടെത്തിയത്. ബെംഗളൂരുവിൽ 32,000 ഫോണുകൾ കണ്ടെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
[masterslider id="10"]

Related posts