ഇന്ത്യയിൽ ചികിത്സയ്‌ക്കെത്തി വിദേശികൾ; പൊലീസ് പരിശോധനയിൽ കണ്ടെത്തിയത് 4.5 കോടി വിലമതിക്കുന്ന 2.8 കിലോ എം.ഡി.എം.എ, 400 കിലോ ഹൈബ്രിഡ് കഞ്ചാവ് എന്നിവ

ബെംഗളൂരു : ചികിത്സയ്ക്കെത്തിയതെന്ന വ്യാജേന ഇന്ത്യയി​ലെത്തിയ നൈജീരിയൻ പൗരന്മാരിൽ നിന്ന് കോടികളുടെ മയക്കുമരുന്ന് പിടികൂടി.

2.8 കിലോഗ്രാം സിന്തറ്റിക് മയക്കുമരുന്നും 400 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് ഇവരിൽ നിന്ന് കണ്ടത്തിയത്.

കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. നാലര കോടി രൂപ വില മതിക്കുന്ന മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

മെഡിക്കൽ വിസയിലാണ് വിദേശ പൗരന്മാർ ഇന്ത്യയിലെത്തിയത്. കാലാവധി കഴിഞ്ഞിട്ടും മടങ്ങാതെ ഇന്ത്യയിൽ തന്നെ നിൽക്കുകയായിരുന്നു.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.

വീട്ടിൽ നടത്തിയ പരിശോധനയിലാണ് 2.8 കിലോ എംഡിഎംഎ, ഏകദേശം 400 കിലോ ഹൈഡ്രോ കഞ്ചാവ്, രണ്ട് ലക്ഷത്തിലധികം രൂപ, ഏഴ് മൊബൈൽ ഫോണുകൾ, പാക്കേജിംഗ് സാമഗ്രികൾ, ത്രാസ് എന്നിവ പൊലീസ് കണ്ടെത്തിയത്.

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതികൾ 2024 ഡിസംബറിൽ ഡൽഹി വഴി ഇന്ത്യയിലെത്തിയത്. തലസ്ഥാനത്തെ താമസം മതിയാക്കിയ അവർ ബെംഗളൂരുവിലേക്ക് മാറി.

വസ്ത്രങ്ങൾ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന കാർഡ്ബോർഡ് ഷീറ്റുകൾക്കുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

മൂന്ന് പേർക്കെതിരെയും നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്.

വിതരണ ശൃംഖല കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ് പൊലീസ്. ഇവരെ കൂടാതെ ഇവർക്ക് പിന്നിൽ വലിയൊരു ശൃംഖല ഉണ്ടെന്നാണ് പൊലീസ് നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
[masterslider id="10"]

Related posts