വൃദ്ധയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു : വീടിന് മുന്നിൽ മാലിന്യം തള്ളുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് 70 വയസ്സുള്ള വൃദ്ധയെ അയൽക്കാരൻ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി ആക്രമിച്ചതായി പോലീസ് റിപ്പോർട്ട്.

ഗൗതംപുര ഗ്രാമത്തിൽ ജൂൺ 24 ന് രാവിലെയാണ് സംഭവം നടന്നതെങ്കിലും ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്നാണ് ഇത് പുറത്തുവന്നത്. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായെന്നും പോലീസ് കൂട്ടിച്ചേർത്തു.

  വിയർത്തൊലിച്ച് രാത്രികൾ; രാജ്യത്ത് 'ഉഷ്ണരാത്രികൾ' കൂടുന്നു, ആളെക്കൊല്ലും ഈ ചൂട്! പ്രതിവിധി അറിയാൻ വായിക്കാം

വീടിനു മുന്നിൽ മാലിന്യം തള്ളിയതിന് അയൽവാസിയായ പ്രേമയെ ഹുച്ചമ്മ എന്ന വൃദ്ധയായ സ്ത്രീ എതിർത്തു. ഇത് തർക്കത്തിലേക്ക് നയിക്കുകയായിരുന്നു.

ഇതിൽ പ്രകോപിതയായ പ്രേമ, രണ്ട് ബന്ധുക്കളുടെ സഹായത്തോടെ വൃദ്ധയെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് മരത്തിൽ കെട്ടിയിട്ട് “ആക്രമിച്ചുവെന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറയുന്നത്.

“വിവരം ശ്രദ്ധയിൽപ്പെട്ടതിന്റെ പിറ്റേന്ന് തന്നെ ആനന്ദപുര പോലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തു. എഴുപതുകാരന്റെ ബന്ധുവായ പ്രേമയെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വ്യവസായി സി.ജെ. റോയിയുടെ മരണം: പിന്നിൽ സിനിമാ നടിയുടെ 'ഹണിട്രാപ്പ്'? വെളിപ്പെടുത്തലുമായി അന്വേഷണ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി കളി മാറും! ബൈക്ക് ടാക്സി ഡ്രൈവർമാരുടെ ജാതകം പോലീസിന്റെ കൈയ്യിലേക്ക്; ബെംഗളൂരുവിൽ വരുന്നത് കടുപ്പമേറിയ നിയമങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us