വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

ബെംഗളൂരു: ധാർവാഡിനും ബെംഗളൂരുവിനുമിടയിൽ ഓടുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.

കല്ലേറിനെ തുടർന്ന് ട്രെയിൻ കോച്ചിന്റെ ജനൽ തകർന്നു. ജൂലൈ ഒന്നിന് ദാവൻഗരെയുടെ പ്രാന്തപ്രദേശത്താണ് സംഭവം. ദാവൻഗരെയിൽ നിന്ന് ട്രെയിൻ പുറപ്പെട്ടതിന് ശേഷം ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. കർണാടകയിലെ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ നടന്ന മൂന്നാമത്തെ കല്ലേറാണിത്.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ചിത്രദുർഗയിലെ ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചിട്ടുണ്ട്. ഇരുവരും ദാവൻഗെരെ ജില്ലയിലെ ബാഷ നഗർ, എസ്എസ് നഗർ സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു.

ബംഗളൂരു-ധാർവാഡ് വന്ദേ ഭാരത് എക്സ്പ്രസ് ജൂൺ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts