ഇനി റാപ്പിഡോ സർവീസുകൾ കൂടുതൽ സുരക്ഷയോടെ; റാപ്പിഡോ ഓട്ടോ ദോസ്ത് പദ്ധതിക്കും തുടക്കം

ബെംഗളൂരു: സ്ത്രീ യാത്രക്കാർക്ക് എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ രാത്രിയിൽ ഉൾപ്പെടെ കൂടുതൽ സുരക്ഷാ മാർഗങ്ങളുമായി വെബ് ടാക്സി കമ്പനിയായ റാപ്പിഡോ.

രാത്രി 10 മുതൽ രാവിലെ 6 വരെ റാപ്പിഡോയിൽ റൈഡ് കനടത്തുന്ന മുഴുവൻ പേരെയും യാത്രയ്ക്ക് ശേഷം കമ്പനി അധികൃതർ ഫോണിൽ ബന്ധപ്പെട്ട് സുരക്ഷിതരരാണെന്ന് ഉറപ്പാക്കും. റാപ്പിഡോ യാത്രയ്ക്കിടെ സ്ത്രീകൾക്കെതിരെ അക്രമങ്ങൾ പതിവായ സാഹചര്യത്തിലാണ് നടപടി.

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

നഗരത്തലേ ഓട്ടോ ഡ്രൈവർമാരെ പിന്തുണയ്ക്കുന്നതിനായി ഓട്ടോ ദോസ്ത് പദ്ധതിക്ക് റാപിഡോ തുടക്കമിട്ടു. എല്ലാ റൈഡിലും ഇവർക്ക് കമ്മീഷൻ തുകയായി 15 രൂപ ഉറപ്പാകുന്നതാണ് പദ്ധതി.

പിക്ക് അപ്പ് ചാർജായി 10 രൂപയും റൈഡ് റദ്ധാക്കിയാൽ നഷ്ടപരിഹാര തുകയും ഉൾപ്പെടെ പദ്ധതിയിലൂടെ ലഭിക്കും. നേരത്തെ വെബ് ടാക്സി കമ്പനികൾ അർഹിക്കുന്ന വേതനം നൽകുന്നിലെന്ന പരാതിയുമായി ഓട്ടോ തൊഴിലാളി സംഘടനകൾ രംഗത്തെത്തിയിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!
[masterslider id="10"]

Related posts