ബെംഗളൂരു: മൈസൂരുവില്‍ മലയാളിയായ 14കാരൻ മുങ്ങിമരിച്ചു. തലശ്ശേരി പാനൂർ കൊച്ചിയങ്ങാടി സ്വദേശി ശ്രീഹരി (14) ആണ് മരിച്ചത്. മൈസൂരുവിന് സമീപം ബെല്‍മുറി ജലാശയത്തില്‍ ആണ് അപകടം ഉണ്ടായത്. വിനോദയാത്രക്ക് എത്തിയപ്പോള്‍ ആണ് അപകടം. കാല്‍ തെറ്റി കുട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. പുഴയില്‍ അണ കെട്ടിയ ഭാഗത്തേക്കാണ് വീണത്. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Read MoreMonth: May 2025
വീട്ടുകാരുടെ നിർബന്ധത്തിൽ വിവാഹം, 19-ാം വയസ്സിൽ മകളുമായി വീട് വിട്ടിറങ്ങി ദുരിത ജീവിതം പറഞ്ഞ് നടി
തൻ്റെ രണ്ട് സിനിമയിലെ അഭിനയം കൊണ്ട് മാത്രം ബോളിവുഡിൽ നായിക പദവിയിലേയ്ക്ക് എത്തിയ താരമാണ് രുഖ്‌സാര്‍ റഹ്‌മാന്‍. പതിനേഴ് വയസിൽ തന്നെ നായികവേഷം കൈകാര്യം ചെയ്‌തെങ്കിലും വെള്ളിത്തിരയിൽ പ്രകാശിക്കാൻ രുഖ്‌സാരിന് കഴിഞ്ഞില്ല. വീട്ടുകാരുടെ സമ്മദത്തെ തുടർന്ന് അഭിനയ ജീവിതത്തോട് ബൈ പറഞ്ഞ താരം നിരവധി ഓഫറുകൾ സിനിമ മേഖലയിൽ നിന്ന് ലഭിച്ചെങ്കിലും അത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീട് വിവാഹ ജീവിതത്തിലേയ്ക്കും വൈകാതെ പ്രവേശിച്ചു. പിന്നീട് തൻ്റെ ജീവിതത്തിൽ ഉണ്ടായ ഉയർച്ച താഴ്ച്ചകളെക്കുറിച്ച് മനസ് തുറക്കുകയാണ് നടി. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് രുഖ്‌സാര്‍…
Read Moreകനത്ത മഴയിൽ മതിൽ തകർന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം
ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് മതില്‍ തകര്‍ന്ന് വീണ് സ്ത്രീ മരിച്ചു. മഹാദേവപുരയിലാണ് ദാരുണമായ സംഭവം നടന്നത്. മഹാദേവപുരം സ്വദേശിയായ ശശികലയാണ് മരിച്ചത്. 35 വയസായിരുന്നു പ്രായം. ബെംഗളൂരിലെ ഐ-സെഡ് എന്ന കമ്പനിയിലെ ശുചീകരണ തൊഴിലാളിയാണ് ശശികല. ജോലിസ്ഥലത്തേക്ക് പോകുന്ന വഴിയാണ് ശശികലയുടെ ശരീരത്തിലേക്ക് മതില്‍ ഇടിഞ്ഞു വീഴുന്നത്. രാത്രി പെയ്ത മഴയില്‍ കുതിര്‍ന്ന് നില്‍ക്കുകയായിരുന്ന മതില്‍ പെട്ടന്ന് തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയാണ് മരിച്ച ശശികല.
Read Moreആന്ധ്രാപ്രദേശിൽ കാർ കിണറ്റിൽ വീണ് കർണാടക സ്വദേശികളായ മൂന്ന് പേർ മരിച്ചു
ബെംഗളൂരു: ആന്ധ്രാപ്രദേശിൽ ഒരു കാർ കിണറ്റിൽ വീണതിനെ തുടർന്ന് കർണാടകയിൽ നിന്നുള്ള മൂന്ന് പേർ മരിച്ചു. ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയിലെ കുരപ്പള്ളി ഗ്രാമത്തിനടുത്താണ് സംഭവം. ചിന്താമണി താലൂക്കിലെ മുട്ടക്കൽ ഗ്രാമത്തിൽ താമസിക്കുന്ന ലോകേഷ്, ചന്ദനഹള്ളി വില്ലേജിലെ ശിവാനന്ദ, കോലാർ ജില്ലയിലെ സുഗതൂർ ഗ്രാമത്തിലെ ചലപതി എന്നിവരാണ് മരിച്ചത്.സംഭവത്തിൽ രണ്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.
Read Moreരണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഉയർന്ന് സ്വർണവില
കൊച്ചി: രണ്ട് ദിവസത്തിന് ശേഷം വീണ്ടും കൂടി സ്വർണ വില. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8755 രൂപയും പവന് 70,040 രൂപയുമായി. ഇതിന് മുന്നേ വെള്ളിയാഴ്ചയാണ് സ്വർണവിലയിൽ വർധന ഉണ്ടായത്. ഗ്രാമിന് 110 രൂപയുടെ വർധനയാണ് അന്നുണ്ടായത്. പവൻ വില 880 രൂപ കൂടി 69760 രൂപയായിരുന്നു. അതെസമയം വ്യാഴാഴ്ച സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 1560 രൂപ പവന് കുറഞ്ഞിരുന്നു. എന്നാൽ ലോകവിപണിയിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ആറ് മാസത്തിനിടെ ഒരാഴ്ചയിൽ ഉണ്ടാവുന്ന ഏറ്റവും…
Read Moreനഗരത്തിൽ വീട് കേന്ദ്രീകരിച്ച് അനാശാസ്യം; നാല് യുവതികളെ രക്ഷപ്പെടുത്തി പൊലീസ്, രണ്ട് പേരെ അറസ്റ്റ് ചെയ്തു
ബെംഗളൂരു : ബെംഗളൂരുവിൽ വീട് കേന്ദ്രീകരിച്ച് അനാശാസ്യം. പോലീസ് പരിശോധനയിൽ നാല് യുവതികളെ രക്ഷപ്പെടുത്തി. രണ്ടുപേരെ അറസ്റ്റുചെയ്തു. ബെംഗളൂരുവിലെ ബസവേശ്വരപുരയിലാണ് സംഭവം. ക്രൈംബ്രാഞ്ച് പോലീസാണ് പരിശോധന നടത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.കൂടുതൽ അന്വേഷണം നടന്നുവരുന്നതായി ബസവേശ്വരനഗർ പോലീസ് പറഞ്ഞു.
Read Moreയുവതിയുടെ മരണകാരണം ഒടുവിൽ വെളിപ്പെട്ടു; പിന്നിൽ മലയാളിയായ പ്രൊഫസർക്കെതിരെ കേസ്
ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി താലൂക്കിലെ ധർമ്മസ്ഥലയിൽ നിന്നുള്ള എയറോനോട്ടിക്സ് എഞ്ചിനീയറുടെ ദുരൂഹ മരണത്തിന് കാരണം പ്രണയ പരാജയമെന്ന് പോലീസ്. യുവതി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ആകാൻക്ഷ എസ്. നായർ (22) ആണ് മരിച്ചത്. ധർമ്മസ്ഥലയിലെ ബൊളിയൂർ സ്വദേശിയായ സുരേന്ദ്ര നായരുടെയും സിന്ധുദേവിയുടെയും മകളായ ആകാൻക്ഷ എസ്. നായർ ശനിയാഴ്ച (മെയ് 17) പഞ്ചാബിലെ പഗ്വാരയിലുള്ള ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മരിച്ച അകാൻക്ഷ അതേ സർവകലാശാലയിലെ പ്രൊഫസറായ…
Read Moreനഗരത്തിൽ കനത്ത മഴ നാശം വിതച്ചു; പല പ്രദേശങ്ങളിലും രണ്ടുദിവസമായി വെള്ളമൊഴിഞ്ഞട്ടില്ല
ബെംഗളൂരു : രണ്ടുദിവസമായി വൈകുന്നേരങ്ങളിൽ പെയ്യുന്ന ശക്തമായമഴ ബെംഗളൂരു നഗരത്തിൽ കനത്ത ദുരിതംവിതച്ചു. താഴ്ന്നസ്ഥലങ്ങളിൽ വലിയരീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ജനത്തിരക്കേറിയ സ്ഥലങ്ങളിൽ വെള്ളമൊഴിയാതെകിടക്കുന്നത് ദുരിതം ഇരട്ടിയാക്കി. ശനിയാഴ്ച വൈകീട്ട് ഇടിമിന്നലിന്റെയും കാറ്റിന്റെയും അകമ്പടിയോടെയെത്തിയ ശക്തമായമഴ മണിക്കൂറുകൾ നീണ്ടുനിന്നു. 40 മില്ലിമീറ്റർ മഴപെയ്തതായാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ കണക്ക്. പലയിടങ്ങളിലും മരങ്ങൾ കടപുഴകിവീഴുകയും ഗതാഗതം സ്തംഭിക്കുകയുംചെയ്തു. ഒട്ടേറെയിടങ്ങളിൽ വീടുകളിൽ വെള്ളംകയറി. സായ് ലേ ഔട്ട് മേഖലയിലെ വീടുകളിൽ വലിയനാശം നേരിട്ടു. വീട്ടിനകത്തെ സാധനങ്ങൾ വെള്ളത്തിൽമുങ്ങി. ഇലക്‌ട്രിക് ഉപകരണങ്ങൾക്ക് കേടുപറ്റി. വീടുകളിലെ താമസക്കാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. ശനിയാഴ്ചത്തെ മഴയുടെ ദുരിതം…
Read Moreവേടൻ്റെ പരിപാടിയിൽ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ പൊലീസ്; തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്
പാലക്കാട്: റാപ്പർ വേടന്‍റെ പാലക്കാട്ടെ പരിപാടിയിൽ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക് പരിക്ക്. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ പൊലീസ് ലാത്തി വീശി. നിരവധി പേർ കുഴഞ്ഞുവീഴുകയും ഒട്ടനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിപാടിക്കിടെ സംഘാടകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പട്ടികജാതി, പട്ടികവർഗ വകുപ്പും സാംസ്കാരിക വകുപ്പും ചേർന്നാണ് ഇന്ന് വൈകീട്ട് പാലക്കാട് കോട്ടമൈതാനത്ത് വേടന്‍റെ പരിപാടി സംഘടിപ്പിച്ചത്. ആറു മണിക്ക് ആരംഭിക്കേണ്ട പരിപാടി ഏറെ വൈകിയാണ് ആരംഭിച്ചത്. പതിനായിര കണക്കിന് പേരാണ് പരിപാടിക്കെത്തിയത്. സുരക്ഷാ ക്രമീകരണത്തിനായി…
Read Moreകന്നഡിഗർക്കെതിരെ മോശം പരാമർശം ; ഹോട്ടലിനെതിരെ കേസെടുത്ത് പൊലീസ്
Arrearraar ബെംഗളൂരു: കന്നഡിഗർക്കെതിരെ മോശം പരാമർശം നടത്തിയ ഹോട്ടലിനെതിരെ കേസെടുത്ത് പൊലീസ് ഹോട്ടലിൻ്റെ സൈൻ ബോർഡിലാണ് പരാമർശം പ്രത്യക്ഷപെട്ടത്. കോറമംഗലയിലെ ഹോട്ടലിനെതിരെയാണ് നടപടി. ഹോട്ടലിൻ്റെ ഡിജിറ്റൽ സൈൻ ബോർഡിൽ മോശം പരാമർശം വന്നത് വലിയ ചർച്ചയായിരുന്നു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് സൈൻ ബോർഡ് നീക്കം ചെയ്തു. ഹോട്ടൽ മാനേജരെയും ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു. ഹോട്ടൽ ഉടമയോടും ഹാജരാവാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രവാസിയായ മലയാളിയാണ് ഹോട്ടലിൻ്റെ ഉടമ. സംഭവത്തിൽ തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നാണ് ഉടമ പറയുന്നത്. ഹോട്ടലിന് വേണ്ടി സൈൻ…
Read More