വീട്ടുകാരുടെ നിർബന്ധത്തിൽ വിവാഹം, 19-ാം വയസ്സിൽ മകളുമായി വീട് വിട്ടിറങ്ങി ദുരിത ജീവിതം പറഞ്ഞ് നടി

തൻ്റെ രണ്ട് സിനിമയിലെ അഭിനയം കൊണ്ട് മാത്രം ബോളിവുഡിൽ നായിക പദവിയിലേയ്ക്ക് എത്തിയ താരമാണ് രുഖ്‌സാര്‍ റഹ്‌മാന്‍. പതിനേഴ് വയസിൽ തന്നെ നായികവേഷം കൈകാര്യം ചെയ്‌തെങ്കിലും വെള്ളിത്തിരയിൽ പ്രകാശിക്കാൻ രുഖ്‌സാരിന് കഴിഞ്ഞില്ല.

വീട്ടുകാരുടെ സമ്മദത്തെ തുടർന്ന് അഭിനയ ജീവിതത്തോട് ബൈ പറഞ്ഞ താരം നിരവധി ഓഫറുകൾ സിനിമ മേഖലയിൽ നിന്ന് ലഭിച്ചെങ്കിലും അത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീട് വിവാഹ ജീവിതത്തിലേയ്ക്കും വൈകാതെ പ്രവേശിച്ചു.

പിന്നീട് തൻ്റെ ജീവിതത്തിൽ ഉണ്ടായ ഉയർച്ച താഴ്ച്ചകളെക്കുറിച്ച് മനസ് തുറക്കുകയാണ് നടി. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് രുഖ്‌സാര്‍ റഹ്‌മാന്‍ വിശേഷങ്ങൾ പങ്കുവെച്ചത്. റോജ ഉൾപ്പടെയുള്ള സിനിമകളിലെ വേഷം വേണ്ടെന്നുവെച്ചാണ് താരം ബോളിവുഡ് വിട്ടത്. എന്നാല്‍, 2005-ല്‍ അവര്‍ വീണ്ടും അഭിനയരംഗത്ത് സജീവമായി.

‘ഋഷി കപൂറുമായി ഒന്നിച്ചഭിനയിക്കുമ്പോള്‍ രുഖ്‌സാറിന്  പതിനേഴ് വയസ്. പഠനം പോലും പൂർത്തിയാക്കാതെ സിനിമ രംഗത്തെത്തിയ താരം രഖേഗി ദുനിയ, ഇന്‍തേഹാ പ്യാര്‍ കി എന്നീ ചിത്രങ്ങളില്‍ നായികാവേഷങ്ങള്‍ ചെയ്തു.

  കന്നഡ സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യേണ്ടെന്ന് സോനു നിഗം

പിന്നീട് മാതാപിതാക്കളുടെ നിർബന്ധ പ്രകാരം വിവാഹം കഴിക്കാൻ നിർബന്ധിതയായതും അഭിനയ ജീവിതത്തോട് പൂർണമായി വിട പറയേണ്ടി വന്ന സാഹചര്യവും നടി പറയുന്നു.’പുറത്തുനിന്ന് നോക്കുമ്പോള്‍ ജീവിതം അടിപൊളിയായിരുന്നു. നല്ലൊരു ഭാര്യയാവാന്‍ താൻ ശ്രമിച്ചുകൊണ്ടിരുന്നു, വേഗത്തിൽ തന്നെ അമ്മയുമായി. ഐഷ ( മകൾ ) ജനിച്ചതോടെ തൻ്റെ ജീവിതത്തിന് പുതിയൊരു നിറം കിട്ടിയത് പോലെ തോന്നി.

എന്നാൽ ഈ സന്തോഷങ്ങൾക്ക് അൽപ്പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഒട്ടും പറ്റാതെ വന്നപ്പോൾ ഒരു രാത്രി കൈയിൽ ഒതുങ്ങുന്ന സാധനങ്ങൾ മാത്രമെടുത്ത് ഞാൻ ഇറങ്ങി.മകള്‍ക്ക് അന്ന് എട്ടുമാസം പ്രായം. മകളെയും കൊണ്ട് എൻ്റെ നാടായ രാംപുരിലേക്ക് തിരികെ പോയി. വീട്ടിലെത്തിയ എന്നെ ഇരുകൈകളും നീട്ടി സ്വീകരിച്ച പിതാവിന് ഒന്ന് മാത്രമേ പറയാൻ കഴിഞ്ഞുള്ളു ‘എല്ലാം ശരിയാവും’ – ( കണ്ണുകൾ നിറഞ്ഞിരുന്നു )

  കന്നഡ സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യേണ്ടെന്ന് സോനു നിഗം

പിന്നീട് കുഞ്ഞിനെ നോക്കണം. ജീവിക്കണം. സ്വന്തമായി ഒരു ബൊട്ടിക് തുടങ്ങി. സിനിമയിലേക്ക് തിരിച്ച് വരണമെന്ന ആഗ്രഹം അപ്പോഴും മനസിൽ കിടന്നു. 2005-ല്‍ കുഞ്ഞിനെ മാതാപിതാക്കളെ ഏല്‍പ്പിച്ച് മുംബൈയിലേക്ക് മാറി. ജീവിത്തിലെ നിർണായക തീരുമാനമായിരുന്നു അത്.

കുഞ്ഞു വേഷങ്ങളിലൂടെയും, ചാനൽ പരിപാടികളിലൂടെയും നഷ്ടപ്പെട്ട സന്തോഷങ്ങളെ തിരിച്ചു പിടിക്കുകയായിരുന്നു. – (രുഖ്‌സാര്‍ റഹ്‌മാന്‍ പറയുന്നു ) കുറേ നാളുകൾക്ക് ശേഷം ബോളിവുഡില്‍ തിരിച്ചെത്തിയ രുഖ്‌സാര്‍, 2005-ല്‍ രാംഗോപാല്‍ വര്‍മയുടെ ‘ഡി’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് തിരിച്ചെത്തി. തുടർന്ന് ടെലിവിഷൻ പരിപാടികളിൽ സജീവമായി. ആസാദ് അഹമ്മദുമായുള്ള തൻ്റെ വിവാഹബന്ധം വേർപിരിയുമ്പോൾ 19 വയസ്സായിരുന്നു നടിയുടെ പ്രായം. 2010-ല്‍ സംവിധായകന്‍ ഫാറൂഖ് കബീറിനെ വിവാഹം ചെയ്‌തെങ്കിലും 2023-ല്‍ അദ്ദേഹം മരിച്ചു. കുറേ വേദനകൾക്കിടയിൽ ഇപ്പോഴാണ് താൻ കുറച്ചെങ്കിലും ചിരിക്കുന്നതെന്ന് പറയുമ്പോൾ ആ മുഖം പ്രകാശിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യേണ്ടെന്ന് സോനു നിഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us