ബെംഗളൂരു: മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തിന് ഇരകളായ മൂന്ന് പെണ്‍കുട്ടികള്‍ക്കും സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ വീതം നല്‍കുമെന്ന് റിപ്പോർട്ട്. പെണ്‍കുട്ടികളുടെ ചികിത്സയ്ക്കായി അനുവദിച്ച തുകയ്ക്ക് പുറമേയാണ് നാലു ലക്ഷം രൂപവീതം പെണ്‍കുട്ടികള്‍ക്ക് നല്‍കുക എന്നാണ് റിപ്പോർട്ട്. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടികളെ സന്ദർശിച്ച ശേഷമാണ് നാഗലക്ഷ്മി ധനസഹായം പ്രഖ്യാപിച്ചത്. ആക്രമണത്തിന് ഇരകളായ പെണ്‍കുട്ടികള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഒരു പെണ്‍കുട്ടിക്ക് 20 ശതമാനവും രണ്ടു പേർക്ക് 10…
Read MoreMonth: March 2024
ട്രെയിനിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: നഗരത്തിലെ വിൻസർ മാനർ ബ്രിഡ്ജിനു സമീപം ട്രെയിനിലെ ഫുട്ബോർഡില്‍ നിന്ന് കാല്‍ തെന്നി 30 അടി താഴ്ചയില്‍ ഓടുന്ന കാറിനു മുകളില്‍ വീണ് 22 കാരന് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിയായ ഗൗരീഷ് ആണ് മരിച്ചത്. എക്പ്രസ് ട്രെയിനിന്റെ ഫുട്ബോർഡില്‍ നിന്ന് കാല്‍ തെറ്റിയാണ് ഗൗരീഷ് 30 അടി താഴ്ചയിലേക്ക് വീണത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. കാറിന്റെ പിൻഭാഗത്തേക്കാണ് യുവാവ് വീണത്. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരിച്ചു. കാറോടിച്ചിരുന്ന യുവതി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കർണാടകയിലെ കോഴിഫാമില്‍ ജോലി ചെയ്യുകയായിരുന്ന ഗൗരീഷ്. സഹോദരനുമായി…
Read Moreഇന്ത്യയിലാദ്യമായി കുട്ടികൾക്ക് മുന്നിൽ എഐ അധ്യാപിക; പേര് ഐറിസ്
തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ഉപയോഗിച്ച് ഒരു അദ്ധ്യാപികയെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ എത്തിച്ച് കേരളം. എഐ അദ്ധ്യാപികയ്ക്ക് ഐറിസ് എന്നാണ് പേരിട്ടിരിക്കുന്നത്. മേക്കര്‍ലാബ്സ് എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് വികസിപ്പിച്ച ഐറിസ്, വിദ്യാഭ്യാസത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുരോഗതിയെ അടയാളപ്പെടുത്തുന്നു. തിരുവനന്തപുരത്തെ കെടിസിടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അനാച്ഛാദനം ചെയ്ത ഐറിസ്, വിദ്യാര്‍ത്ഥികള്‍ക്ക് നൂതനമായ പഠനാനുഭവം വര്‍ദ്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഹ്യൂമനോയിഡ് ആണ്. മേക്കര്‍ലാബ്‌സ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഐറിസിന്റെ വീഡിയോ പങ്കിട്ടത്. ‘ഐആര്‍ഐഎസിനൊപ്പം വിദ്യാഭ്യാസ രംഗത്തെ വിപ്ലവം അനുഭവവേദ്യമാക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചത്. ‘ മൂന്ന്…
Read Moreഏറെ മടുത്തിട്ടാണ് കോൺഗ്രസ് വിട്ടത് ; തുറന്ന് പറഞ്ഞ് പത്മജ
ന്യൂഡൽഹി: ഏറെ മടുത്തിട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് പത്മജ വേണുഗോപാൽ. വേദനയോടെയാണ് കോൺഗ്രസ് പാര്‍ട്ടി വിടുന്നത്. എന്റെ മനസിന്റെ വേദനകളാണ് ഈ തീരുമാനത്തിലെത്തിച്ചത്. മുരളിയേട്ടൻ അച്ഛനെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് എല്ലാവർക്കും അറിയാം. മുരളിയേട്ടൻ പറയുന്നത് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്. അച്ഛന്റെ ആത്മാവ് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം. അച്ഛനെ എങ്ങനെ ഞാൻ നോക്കിയെന്ന് കേരളത്തിലുള്ളവർക്ക് അറിയാം. എനിക്ക് സീറ്റ് തന്ന് തോൽപിക്കുകയാണ് കോൺഗ്രസ് ചെയ്തത്. സി.പി.എമ്മുകാരോ, ബി.ജെ.പിക്കാരോ അല്ല തോൽപിച്ചത്. കോൺഗ്രസുകാർ മാത്രമാണ് തോൽവിക്ക് പിന്നിൽ. മുരളിയേട്ടൻ കോൺഗ്രസ് വിട്ടപ്പോൾ ഞാൻ ഉപേക്ഷിച്ചിട്ടില്ല. എന്നെ ഉപേക്ഷിക്കുന്നുവെന്ന്…
Read Moreകബൺപാർക്കിൽ യോഗ പരിശീലനത്തിന് നിയന്ത്രണം
ബെംഗളൂരു : കബൺപാർക്കിൽ കൂട്ടമായുള്ള യോഗ പരിശീലനത്തിന് നിയന്ത്രണമേർപ്പെടുത്തി. ഹോർട്ടികൾച്ചർ വകുപ്പിന്റെതാണ് നടപടി. സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും പണം വാങ്ങി പാർക്കിനുള്ളിൽ വെച്ച് യോഗക്ലാസുകൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി. വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിച്ച പുല്ലുകൾ നശിപ്പിക്കുന്ന രീതിയിൽ യോഗമാറ്റുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. നേരത്തേ അനുമതിയില്ലാതെ കബൺപാർക്കിനുള്ളിൽവെച്ചു നടത്തുന്ന വാണിജ്യപ്രവർത്തനങ്ങൾ പൂർണമായും നിരോധിച്ച് അധികൃതർ ഉത്തരവിറക്കിയിരുന്നു. ട്യൂഷൻ ക്ലാസുകൾ, സ്വകാര്യ സ്റ്റുഡിയോകൾ സംഘടിപ്പിക്കുന്ന ഫോട്ടോഷൂട്ടുകൾ എന്നിവയ്ക്ക് സ്ഥിരമായി കബൺപാർക്ക് ഉപയോഗിക്കുന്നതിന് ഇതോടെ കുറവുണ്ടായെങ്കിലും യോഗപരിശീലനം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് പുതിയ നടപടി സ്വീകരിച്ചത്.
Read Moreപെൺസുഹൃത്തിന്റെ ബന്ധുക്കളുടെ മർദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു : കലബുറഗിയിൽ പെൺസുഹൃത്തിന്റെ വീട്ടിൽ പിറന്നാളാഘോഷത്തിനെത്തിയ യുവാവ് ബന്ധുക്കളുടെ മർദനമേറ്റു മരിച്ചു. കലബുറഗി ടൗൺ സ്വദേശിയായ അഭിഷേക് ആണ് മരിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മാവൻ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. നഴ്‌സിങ് വിദ്യാർഥിയായ അഭിഷേകിനെ പെൺകുട്ടിയുടെ ബന്ധുക്കൾ ചോദ്യം ചെയ്യുകയും ഇരുമ്പുവടികൊണ്ട് അടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിഷേകിനെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യത്യസ്തജാതിയിൽപെട്ടവരായതിനാൽ അഭിഷേകിന്റെയും പെൺകുട്ടിയുടെയും ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നു. എന്നാൽ, ഇരുവരും സൗഹൃദം തുടർന്നു. പെൺകുട്ടി ക്ഷണിച്ചതിനെത്തുടർന്നാണ് പിറന്നാൾ ആഘോഷത്തിന്…
Read Moreസംസ്ഥാനത്ത് ജലക്ഷാമം രൂക്ഷം; കൂടുതല്‍ കുടിവെള്ളം ഉപയോഗിച്ചതിന് 5000 രൂപ പിഴ ചുമത്തി
ബെംഗളൂരു: നഗരത്തിലെ രൂക്ഷമായ ജലക്ഷാമത്തിനിടെ കുടിവെള്ളം കൂടുതല്‍ ഉപയോഗിച്ചതിന് താമസക്കാര്‍ക്ക് 5,000 രൂപ പിഴ ചുമത്താന്‍ തീരുമാനിച്ച് ഹൗസിംഗ് സൊസൈറ്റി. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥനെയും നിയോഗിക്കും. ബംഗളൂരുവിലെ നിരവധി ഹൗസിംഗ് സൊസൈറ്റികള്‍ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ദൈനംദിന ജല ഉപയോഗത്തില്‍ ജാഗ്രത പാലിക്കാന്‍ താമസക്കാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വൈറ്റ്ഫീല്‍ഡ്, യെലഹങ്ക, കനക്പുര എന്നിവിടങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. കഴിഞ്ഞ നാല് ദിവസമായി ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവറേജ് ബോര്‍ഡില്‍ നിന്ന് വെള്ളം ലഭിക്കുന്നില്ലെന്ന് ഹൗസിങ് സൊസൈറ്റി താമസക്കാരെ നോട്ടീസ് നല്‍കി അറിയിച്ചിരുന്നതാണ്. എന്നിട്ടും…
Read Moreശ്രമിക്കേണ്ട പത്തുദിവസത്തേക്ക് വൈദ്യുതി ബിൽ അടക്കാൻ പറ്റില്ല; കാരണം അറിയാൻ വായിക്കാം
ബെംഗളൂരു : സോഫ്റ്റ്‌വേർ അപ്‌ഡേറ്റ് ചെയ്യുന്നതിനാൽ സംസ്ഥാനത്ത് വൈദ്യുതി ബിൽ ഓൺലൈനായും ഓഫ്‌ലൈനായും അടയ്ക്കുന്നതിനുള്ള സൗകര്യം പത്തു ദിവസം മുടങ്ങും. മാർച്ച് 10 മുതൽ 19 വരെയാണ് സേവനം മുടങ്ങുന്നതെന്ന് അധികൃതർ അറിയിച്ചു. പുതിയ സർവീസ് കണക്‌ഷൻ, പേരു മാറ്റം തുടങ്ങിയവയുടെ സേവനവും ലഭ്യമാകില്ല. ഇക്കാലയളവിൽ വൈദ്യുതി ബിൽ അടക്കാത്തതിന് ബന്ധം വിച്ഛേദിക്കില്ലെന്നും അധികൃതർ അറിയിച്ചു. സേവനം മുടങ്ങുന്ന സ്ഥലങ്ങൾ ബെസ്‌കോം പരിധി: ബെംഗളൂരു, ഷിദ്‌ലഘട്ട, ചിക്കബെല്ലാപുര, കോലാർ, ചിന്താമണി, കനകപുര, രാമനഗര, ദാവണഗെരെ, ചിത്രദുർഗ, തുമകൂരു, സിറ, ചന്നപട്ടണ, ആനെക്കൽ, മുൾബാഗൽ, ബംഗാരപ്പേട്ട്,…
Read Moreഅഭ്യൂഹങ്ങൾക്ക് വിരാമം പത്മജ ബിജെപിയിലേക്ക്
ഡൽഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ബിജെപി ദേശീയനേതൃത്വവുമായി പത്മജ ചര്‍ച്ച നടത്തി. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും സമൂഹമാധ്യമത്തിലൂടെ പത്മജ വേണുഗോപാല്‍ ഇത് നിഷേധിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് പത്മജ വേണുഗോപാല്‍ പിന്‍വലിച്ചു. അതിന് പിന്നാലെ പത്മജ വേണുഗോപാല്‍ തന്റെ ഫേസ്ബുക്ക് ബയോയും മാറ്റിയിരുന്നു. ഇന്ത്യന്‍ പൊളിറ്റിഷന്‍ ഫ്രം കേരള എന്നാണ് പത്മജ ഫേസ്ബുക്ക് ബയോ മാറ്റിയത്.
Read Moreബെംഗളൂരു ചലച്ചിത്രോത്സവം ഇന്ന് സമാപിക്കും
ബെംഗളൂരു : പതിനഞ്ചാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം വ്യാഴാഴ്ച സമാപിക്കും. വൈകീട്ട് വിധാൻസൗധയിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ്‌ലോത് മുഖ്യാതിഥിയാകും. വിവിധ മത്സരവിഭാഗങ്ങളുടെ പുരസ്‌കാരം പ്രഖ്യാപിക്കും. നാലു മലയാളം സിനിമകളാണ് മത്സരത്തിനുണ്ടായിരുന്നത്. സമാപനദിനത്തിൽ ഗണേഷ് രാജിന്റെ മലയാളം സിനിമ പൂക്കാലവും നവാഗതനായ കെ.ആർ. ഉണ്ണി സംവിധാനംചെയ്ത ‘ഒങ്കാറ’യും വീണ്ടും പ്രദർശിപ്പിക്കും. രണ്ടുചിത്രങ്ങളും ചലച്ചിത്രോത്സവത്തിൽ നേരത്തേ പ്രദർശിപ്പിച്ചിരുന്നു. വ്യാഴാഴ്ച പോർച്ചുഗീസ് ചിത്രം ദ ബാറ്റിൽ, ഹീബ്രു ചിത്രം ഗോൾഡ, ബംഗാളി ചിത്രം ഇന്റർവ്യു, റൊമാനിയൻ ചിത്രം ലിബറേറ്റ്, സ്പാനിഷ് ചിത്രം ഹീറോയിക്, പേർഷ്യൻ ചിത്രം…
Read More