പാലക്കാട്: പാലക്കാട് സി.പി.എം പ്രവർത്തകൻ ഷാജഹാന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 2 യുവാക്കളെ കാണാനില്ലെന്ന് പരാതി. സംഭവത്തിൽ കോടതി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അഭിഭാഷക കമ്മിഷന്‍ ശ്രീരാജ് വള്ളിയോട് പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തുകയാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത ജയരാജിന്‍റെ അമ്മ ദേവാനി, ആവസിന്‍റെ അമ്മ പുഷ്പ എന്നിവരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ഷാജഹാൻ വധക്കേസിൽ പ്രതിപ്പട്ടികയിലുള്ളവരല്ലാതെ പലരും പൊലീസ് കസ്റ്റഡിയിലുണ്ട്. കൊലപാതകത്തിന് ശേഷം മലമ്പുഴ കവയ്ക്കടുത്തും പൊള്ളാച്ചിക്കും സമീപം മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു. എട്ടംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഇവരിൽ രണ്ടു പേര് ഷാജഹാനെ വെട്ടി വീഴ്ത്തുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
എം.ടി.വിടവാങ്ങി!
മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന് എം ടി വാസുദേവന് നായര് അന്തരിച്ചു. 91... -
കേരളാ ഗവർണർക്ക് മാറ്റം; ആരിഫ് മുഹമ്മദ് ഖാൻ ബീഹാറിലേക്ക്
തിരുവനന്തപുരം: കേരളാ ഗവർണർക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണർ... -
വിദേശത്ത് നിന്നും എത്തിച്ച എംഡിഎംഎ മലയാള നടിമാർക്ക് നൽകാനെന്ന് മൊഴി
ഒമാനില് നിന്ന് കൊണ്ടുവന്ന അരക്കിലോ എംഡിഎംഎ ലഹരി മരുന്ന് മലയാള സിനിമ...