വിദേശ യുവതിയുടെ മരണം; ദുരൂഹത തുടരുന്നു, സംശയ നിഴലിൽ ഹോട്ടൽ ജീവനക്കാർ

ബെംഗളൂരു: ഹോട്ടൽ മുറിയിൽ വിദേശ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു.

ബുധനാഴ്ച രാത്രി പത്തരയോടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊലപാതകത്തിന് മുൻപ് മർദ്ദനമേറ്റിരുന്നുവെന്ന് പോലീസ് അറിയിച്ചു.

സന്ദർശക വീസയില്‍ ഡല്‍ഹിയിലെത്തിയ സറീന ഉത്കിറോവ്ന മാർച്ച്‌ അഞ്ചിനാണ് ബെംഗളൂരുവില്‍ എത്തിയത്.

കുമാര പാർക്ക് വെസ്റ്റിലെ സാങ്കെയ് റോഡിലുള്ള ജഗദീഷ് ഹോട്ടലിലാണ് മുറിയെടുത്തത്.

യുവതിയുടെ മരണത്തില്‍ ഹോട്ടല്‍ ജീവനക്കാരായ രണ്ടുപേരെ സംശയിക്കുന്നുണ്ട്.

ബുധനാഴ്ച രാത്രി മുതല്‍ ഇവരെ കാണാനില്ല.

യുവതിയുടെ മുഖത്ത് പരുക്കേറ്റ പാടുകളുണ്ട്.

  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ

കൊലപാതക സമയത്ത് മുറിയില്‍ ഒന്നില്‍ കൂടുതല്‍പ്പേർ ഉണ്ടായിരുന്നതായാണ് സംശയം.

ബുധനാഴ്ച വൈകുന്നേരം വിവിധ സമയങ്ങളിലായി മൂന്നു പുരുഷന്മാർ യുവതിയുടെ മുറിയിലേക്കു കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.

ഒരാള്‍ രാത്രി ഏഴു മണിക്കാണ് മുറിയില്‍ പ്രവേശിക്കുന്നത്.

പിന്നീട് ഹോട്ടലിലെ രണ്ടു ജീവനക്കാരും കയറി.

ഇതിനുപിന്നാലെ യുവതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയി.

ഈ ഫോണ്‍ ഇതുവരെ കണ്ടെടുക്കാനായില്ല.

മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്കു മാറ്റി.

കുടുംബാംഗങ്ങള്‍ എത്തുന്നതുവരെയോ പോസ്റ്റ്‌മോർട്ടത്തിന് ബന്ധുക്കള്‍ വാക്കാല്‍ അനുമതി നല്‍കുന്നതുവരെയോ അവിടെ സൂക്ഷിക്കുമെന്ന്പോലീസ് അറിയിച്ചു.

യുവതിക്കുവേണ്ടി മറ്റൊരാളാണ് മുറി ബുക്ക്‌ ചെയ്തത്.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

അയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കുകയാണ്.

ഹോട്ടലില്‍ എത്തിയശേഷം അവർ മുറിക്കു പുറത്തേക്ക് ഇറങ്ങിയിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

ഭക്ഷണം മുറിയിലേക്കു വരുത്തുകയായിരുന്നു.

എന്നാല്‍ ബുധനാഴ്ച രാത്രിയില്‍ ഓർഡർ ഒന്നും വന്നില്ല.

ഇന്റർകോം വഴി വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടായില്ല.

തുടർന്ന് ജീവനക്കാർ മൊബൈലിലേക്കു വിളിച്ചു.

അത് സ്വിച്ച്‌ ഓഫ് ആയിരുന്നു.

അതേത്തുടർന്നാണ് ജീവനക്കാർ മുറി പരിശോധിക്കാനെത്തിയത്.

മുറിയില്‍നിന്നു ലഭിച്ച ബാഗ് ശൂന്യമായിരുന്നു.

ഐഫോണ്‍ ആണ് യുവതി ഉപയോഗിച്ചിരുന്നതെന്നാണ് പോലീസിന്റെ സംശയം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts