മതത്തെ പബ്ലിസിറ്റിക്കുവേണ്ടി ഞങ്ങൾ ഉപയോഗിക്കാറില്ല; ഡികെ ശിവകുമാർ 

ബെംഗളൂരു : വർഷങ്ങളായി ആചാരങ്ങളും പാരമ്പര്യവും പിന്തുടർന്നുപോരുന്നവരാണ് തങ്ങളെന്നും മതത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും കോൺഗ്രസിന് മറ്റുള്ളവരിൽ നിന്ന് പഠിക്കേണ്ട ആവശ്യമില്ലെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.

അയോധ്യയിൽ വിഗ്രഹപ്രതിഷ്ഠയോടനുബന്ധിച്ച് സംസ്ഥാനത്ത് അവധി സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

‘‘മതത്തെ പബ്ലിസിറ്റിക്കുവേണ്ടി ഞങ്ങൾ ഉപയോഗിക്കാറില്ല.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

പ്രാർഥനകൾക്ക് ഫലം ലഭിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

അതിനാലാണ് ആരെങ്കിലും ആവശ്യപ്പെടുന്നതിന് മുമ്പുതന്നെ ദേവസ്വംവകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേകപൂജ നടത്താൻ ഉത്തരവിട്ടത്.

സിദ്ധരാമയ്യയുടെ പേരിൽ രാമനും എന്റെ പേരിൽ ശിവനും ഉണ്ട്.

ആചാരങ്ങളെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ഞങ്ങൾക്ക് നന്നായി അറിയാം ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts