കാമുകനൊപ്പം ജീവിക്കാൻ 3 മക്കളെ പുഴയിൽ മുക്കി കൊന്ന് അമ്മ 

കാമുകനൊപ്പം ചേർന്ന് മൂന്ന് പിഞ്ചു മക്കളെ പുഴയില്‍ മുക്കിക്കൊന്ന യുവതിയെ പോലീസ് പിടികൂടി.

നാലാമത്തെ മകൻ മരണം അഭിനയിച്ചാണ് ഇവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത്.

യുപിയിലെ ഔറയ്യ എന്ന സ്ഥലത്താണ് സംഭവം.

ഇന്നലെ രാവിലെയായിരുന്നു സംഭവം.

ബംബാ നദിയിലെത്തിയ യുവതി രണ്ടുമക്കളെ മുക്കിക്കൊല്ലുകയും മൂന്നാമത്തെ കുട്ടിയായ ഒന്നര വയസുകാരനെ നദിയിലേക്ക് വലിച്ചെറിയുകയുമായിരുന്നു.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

കുട്ടികള്‍ക്ക് ലഹരി നല്‍കിയ ശേഷമായിരുന്നു ക്രൂരകൃത്യം നടപ്പിലാക്കിയതെന്ന് പോലീസ് പറഞ്ഞു.

നാലാമൻ മരണം അഭിനയിച്ചാണ് ഇവരുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടത്.

എട്ടുവയസുകാരനാണ് രക്ഷപ്പെട്ടത്. എന്നാല്‍ കൊലപാതകി കുട്ടിയെ പിന്തുടർന്നെങ്കിലും പ്രദേശവാസി രക്ഷിക്കുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹോദരനൊപ്പമായിരുന്നു യുവതി കഴിഞ്ഞിരുന്നത്.

കുഞ്ഞുങ്ങളെ നോക്കാനാവില്ലെന്ന് ഇയാള്‍ പറഞ്ഞതോടെയാണ് യുവതി കൊലപാതകം ആസൂത്രണം ചെയ്തത്.

ബറുവ സ്വദേശിയായ പ്രിയങ്കയും കാമുകൻ ആശിഷുമാണ് പിടിയിലായതെന്ന് എ‌സ്.പി നിഗം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
[masterslider id="10"]

Related posts