കുളിക്കുന്നതിനിടെ അപകടം; 2 കുട്ടികൾ മുങ്ങി മരിച്ചു 

കണ്ണൂർ:കുളത്തില്‍ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു.

കണ്ണൂർ ഏച്ചൂർ മാച്ചേരിയില്‍ ഇന്നുച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

മുഹമ്മദ് മിസ്‌ബല്‍ ആമീൻ (10), ആദില്‍ ബിൻ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്.

മാച്ചേരിയിലെ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തായി സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

മൂന്ന് കുട്ടികളാണ് കുളക്കരയില്‍ എത്തിയത്.

ഇവരില്‍ രണ്ടുപേർ കുളിക്കാൻ ഇറങ്ങുകയും ഒരാള്‍ കരയില്‍ ഇരിക്കുകയുമായിരുന്നു.

രണ്ട് കുട്ടികള്‍ മുങ്ങിയപ്പോള്‍ കരയിലിരിക്കുകയായിരുന്ന കുട്ടി നാട്ടുകാരെ വിവരമറിയിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേനയടക്കം എത്തിയെങ്കിലും കുളത്തില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ ഇരുവരും മരണപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts