ലൈംഗികാതിക്രമം കേസിൽ കുറ്റം മറച്ചു വയ്ക്കാൻ പണം വാഗ്ദാനം ചെയ്തു; യെദ്യൂരപ്പക്കെതിരെ ഗുരുതര വകുപ്പുകൾ 

ബെംഗളൂരു: ബി.എസ്. യെദിയൂരപ്പക്കെതിരായ പോക്സോ കേസില്‍ സി.ഐ.ഡി വിഭാഗം സമർപ്പിച്ച കുറ്റപത്രത്തിലുള്ളത് ഗുരുതര ആരോപണങ്ങള്‍.

അതിക്രമത്തിനിരയായ പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്ത വിഡിയോ ദൃശ്യങ്ങള്‍ നിർണായക തെളിവാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

കുറ്റം മറച്ചുവെക്കാൻ യെദിയൂരപ്പ പെണ്‍കുട്ടിക്കും അമ്മക്കും പണം വാഗ്ദാനം ചെയ്തെന്നും കുറ്റപത്രത്തില്‍ പറയുന്നു.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

പോക്സോ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ വ്യാഴാഴ്ചയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബംഗളൂരു സഞ്ജയ് നഗറിലെ വസതിയില്‍ മാതാവിനോടൊപ്പം പീഡന പരാതി അറിയിക്കാനെത്തിയ 17കാരിയെ കൂടിക്കാഴ്ചക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts