യുവതിയുടെ മൃതദേഹം റെയിൽവേ പാളത്തിൽ കണ്ടെത്തിയതിൽ ദുരൂഹത

ബെംഗളൂരു: ഗൾഫിലേക്ക് പോകാനിരിക്കെ മംഗളൂരു സ്വദേശിനിയുടെ മൃതദേഹം പള്ളിക്കര റെയിൽപാളത്തിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഉയരുന്നു.

ചെർക്കള ഇന്ദിരാ നഗർ പൊടിപ്പള്ളത്തെ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന മംഗളൂരു സ്വദേശിനി തസ്ലീമ(26)യാണ് കഴിഞ്ഞ ദിവസം വൈകിട്ട് പള്ളിക്കര റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

തസ്ലിമയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ ബേക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ

അപകട സ്ഥലത്ത് നിന്ന് യുവതിയുടെ മൊബൈൽ ഫോൺ പോലീസിന് ലഭിച്ചിരുന്നു.

ഫോൺ പൂർണമായും തകർന്ന നിലയിലാണുണ്ടായിരുന്നത്. ഈ ഫോൺ പോലീസ് വിദഗ്ധ പരിശോധനക്കയച്ചു.

ഫോൺ കോൾ വിവരങ്ങൾ അറിയുന്നതിനാണ് ഫോൺ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.

യുവതിയുടെ മരണവുമായി ബന്ധപ്പെട്ട രണ്ടാം ഭർത്താവിനെതിരെ ബന്ധുക്കൾ പരാതിയെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

നേരത്തെ ഗൾഫിലായിരുന്ന തസ്ലീമ അടുത്തിടെയാണ് നാട്ടിൽ വന്നത്.

ഇവർക്ക് 10 വയസുള്ള കുട്ടിയുണ്ട്. മകളെ സഹോദരിയുടെ കൂടെ നിർത്തിയാണ് തസ്ലീമ ഗൾഫിൽ ജോലിക്ക് പോയിരുന്നത്.

അവധി കഴിഞ്ഞ് വീണ്ടും മടങ്ങാനിരിക്കെയാണ് തിങ്കളാഴ്ച വൈകീട്ടോടെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ

യുവതി വർഷങ്ങളായി കാസർകോട് ഭാഗമായിരുന്നു താമസം. ഫോൺ കോൾ വിവരങ്ങൾ വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമേ ബന്ധുക്കളിൽ നിന്ന് അടക്കം മൊഴി രേഖപ്പെടുത്തുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ
[masterslider id="10"]

Related posts