ബെംഗളൂരു: 224 അംഗ നിയമസഭയിലേക്ക് 125-130 സീറ്റുകൾ നേടി കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തുമെന്ന് അറിയിച്ച് മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ബിജെപിയിൽ നിന്നും വെല്ലുവിളിയിൽ ചേർന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ ഹബ്ലി-ദാർവാർഡ് സീറ്റ് നിലനിർത്താൻ കനത്ത നേരിടുകയാണ്. തെരഞ്ഞെടുപ്പ് ഫലത്തിൽ പരാജയപ്പെടുമെന്നും യെദ്യൂരപ്പ പറഞ്ഞു. കർണാടക സംസ്ഥാന ഉപാദ്ധ്യക്ഷനായ വിജയേന്ദ്ര ശിക്കാരിപുര നിയോജക മണ്ഡലത്തിന് പുറത്തും ബിജെപി പ്രവർത്തകർക്കിടയിലും വലിയ ജനപ്രീതി നേടുകയാണെന്ന് തന്റെ മകനും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ വിജയേന്ദ്രയുടെ വിജയസാധ്യതയെ കുറിച്ചും യെദിയൂരപ്പ…
Read MoreDay: 22 April 2023
മുഖ്യമന്ത്രിയായാൽ അമുൽ പാൽ വാങ്ങരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടും ; സിദ്ധരാമയ്യ
ബെംഗളൂരു:മുഖ്യമന്ത്രിയായാല്‍ അമുല്‍ പാല് വാങ്ങരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുമെന്ന് സിദ്ധരാമയ്യ. ഗുജറാത്ത് ആസ്ഥാനമായുള്ള ക്ഷീര സഹകരണ സ്ഥാപനമായ അമുലും കര്‍ണാടക ആസ്ഥാനമായുള്ള നന്ദിനിയും തമ്മിലുള്ള ലയനം ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. അമുല്‍ അതിന്റെ നിലവിലെ ഉപഭോക്തൃ അടിത്തറയില്‍ ഉറച്ചുനില്‍ക്കണം. അമുല്‍ കര്‍ണാടകയില്‍ കടന്ന് വന്ന് പ്രാദേശിക കര്‍ഷകരോട് അനീതി കാണിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ അമുലിന്റെ പ്രവേശനത്തെ എതിര്‍ക്കും. താന്‍ മുഖ്യമന്ത്രിയായാല്‍ അമുല്‍ പാല് വാങ്ങരുതെന്ന് താന്‍ ജനങ്ങളോട് ആവശ്യപ്പെടുമെന്നും മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ടിപ്പു ജയന്തി അധികാരത്തിലെത്തിയ ശേഷം…
Read Moreവ്യാജ ടിക്കറ്റ് വില്‍പ്പന ഒരാള്‍ പിടിയില്‍
ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ വ്യാജ ടിക്കറ്റ് വിറ്റതിന് ഒരാള്‍ ബെംഗളൂരു പോലീസിന്റെ പിടിയില്‍. സ്റ്റേഡിയത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന് ഉള്‍പ്പെടെയുള്ള രണ്ടുപേര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ബെംഗളൂരുവില്‍ നടക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്റുകളുടെ ടിക്കറ്റ് വിതരണ ചുമതലയുള്ള സുമന്ത് എന്നയാള്‍ നല്കിയ പരാതിയിലാണ് പോലീസ് നടപടി. ദര്ശന്, സുല്‍ത്താന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ ദര്‍ശനാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഐപിഎല്‍ ടൂര്‍ണമെന്റിനിടെ പാര്‍ട്ട് ടൈം സ്റ്റാഫായി ജോലി…
Read Moreമോഷണം പോയ കിറ്റ് തിരിച്ച് കിട്ടി, 2 പേർ അറസ്റ്റിൽ
ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബ് ഡൽഹി ക്യാപിറ്റൽസിൻറെ ക്രിക്കറ്റ് കിറ്റുകൾ മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഡൽഹി മാനേജ്മെന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരു കബ്ബൺ പാർക്ക് പോലീസാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും 17 ബാറ്റുകൾ, ഗ്ലൗവ്സ്, ഹെൽമെറ്റുകൾ, പാഡുകൾ എന്നിവയുൾപ്പെടെ നിരവധി സാധനങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ക്രിക്കറ്റ് കളിക്കാനാണ് കിറ്റ് മോഷ്ടിച്ചതെന്ന് പ്രതികൾ സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. ഈ മാസം 15ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിന് പിന്നാലെയാണ് ഡൽഹി ക്യാപിറ്റൽസിന്റെ ക്രിക്കറ്റ് കിറ്റ്സ്…
Read Moreഞാൻ കൊല്ലപ്പെട്ടാൽ ഉത്തരവാദി നളിൻ കുമാർ കട്ടീൽ ;സത്യജിത് സൂറത്ത്കല്‍
ബെംഗളൂരു:ഞാന്‍ കൊല്ലപ്പെട്ടാല്‍ ബി.ജെ.പി കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എം.പിക്കാവും അതിന്റെ ഉത്തരവാദിത്തമെന്ന് ദക്ഷിണ കന്നട ജില്ല ഹിന്ദു ജാഗരണ്‍ ഫോറം സെക്രട്ടറി സത്യജിത് സൂറത്ത്കല്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. തനിക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷ സംവിധാനം എടുത്തുകളഞ്ഞതിന് പിന്നില്‍ കട്ടീല്‍ ആണെന്ന് അദ്ദേഹം ആരോപിച്ചു. ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2006മുതല്‍ തനിക്കൊപ്പം ഗണ്മാന് ഉണ്ടായിരുന്നു.ആ കാവലാണ് നിയമസഭ തെരഞ്ഞെടുപ്പിന്റെ കാര്യം ചൂണ്ടിക്കാട്ടി ഈ മാസം ഇല്ലാതാക്കിയത്. ഈ വിഷയം ആഭ്യന്തര മന്ത്രിയുടേയും കേന്ദ്ര മന്ത്രി ശോഭ കാറന്ത്ലാജെയുടേയും…
Read Moreശിവകുമാറിന്റെ സ്വകാര്യ ഹെലികോപ്റ്റർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു
ബെംഗളൂരു: സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ സ്വകാര്യ ഹെലികോപ്റ്റര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഡികെ ശിവകുമാറിന്റെ ഭാര്യ ഉഷയും മകനും മകളുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. പതിവ് പരിശോധന നടത്താന്‍ എത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഹെലികോപ്റ്റര്‍ ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പരിശോധനയെ എതിര്‍ത്ത പൈലറ്റ് ഇതൊരു സ്വകാര്യ ഹെലികോപ്റ്ററാണെന്നും പരിശോധന അനുവദിക്കില്ലെന്നും പറഞ്ഞു. എങ്കിലും ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോയി അവരുടെ പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് ഡികെ ശിവകുമാര്‍ പ്രതികരിച്ചു, “എനിക്ക് മഞ്ജുനാഥനോട് അപാരമായ വിശ്വാസവും സ്നേഹവുമുണ്ട്. അദ്ദേഹം എന്നെയും സംസ്ഥാനത്തെയും അനുഗ്രഹിക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,…
Read Moreനാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പുരോഗമിക്കുന്നു
ബെംഗളൂരു: അടുത്ത മാസം 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകത്തിലെ 219 നിയമസഭാ മണ്ഡലങ്ങളിലെ 4989 നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. 3044 സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ സാധുവാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തി. ബിജെപിയുടെ 219, കോൺഗ്രസ് 218, ജെഡി എസിന്റെ 207, എഎപി യുടെ 207, ബിഎസ്പിയുടെ 135, സിപിഎമ്മിന്റെ നാല് എന്നിങ്ങനെ നാമനിർദ്ദേശ പത്രികകളാണ് സാധുവാണെന്ന് കണ്ടെത്തിയത്. മറ്റ് മണ്ഡലങ്ങളിലെ നാമനിർദ്ദേശ പത്രികകളുടെ പരിശോധന പുരോഗമിക്കുകയാണ്.
Read Moreബിജെപി നേതാവ് ബാഗിൽ നോട്ട് നിറയ്ക്കുന്ന വീഡിയോ പുറത്ത്
ബെംഗളൂരു:ബി.ജെ.പി നേതാവും സാഗര സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ മഹേഷ് ബാഗില്‍ നോട്ടുകെട്ടുകള്‍ നിറക്കുന്ന വിഡിയോ പുറത്തായി. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ കെ. ദാനപ്പ എന്നയാളുടെ പരാതിയില്‍ ബി.ജെ.പി നേതാവിനെതിരെ ശിവമൊഗ്ഗ പോലീസ് കേസെടുത്തതായി തെരഞ്ഞെടുപ്പ് കമീഷന്റെ ഫ്ലയിങ് സ്ക്വാഡ് അറിയിച്ചു. ബി.ജെ.പി സാഗര്‍ എം.എല്‍.എ ഹാലപ്പയുടെ അടുത്ത സഹായിയാണ് മഹേഷ്. വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഫ്ലയിങ് സ്ക്വാഡ് മഹേഷയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല. പണം രാഷ്ട്രീയ പാര്‍ട്ടിക്ക് കൈമാറിയെന്നും വിഷയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമായതിനാല്‍ നടപടിയെടുക്കണമെന്നും…
Read Moreഅഖിൽ മാരാർ ബിഗ് ബോസിൽ നിന്ന് പുറത്തേക്കോ?
ബിഗ്ബോസ് സീസൺ 5 നാടകീയ രംഗങ്ങളിലേക്ക്. അഖിൽ മാരാറും സാഗറും തമ്മിൽ തർക്കം. ഇന്നത്തെ എപ്പിസോഡിലാണ് ഇരുവരും തമ്മിലുള്ള തർക്കം കാണിക്കുന്നത്. പ്രൊമോയിൽ ഇരുവരും തമ്മിൽ കൈയാങ്കളിയിലേക്ക് എത്തുന്നതിന്റെ സൂചനയുണ്ട്. എന്നാൽ പിന്നീട് സംഭവിക്കുന്നത് വ്യക്തമല്ല. സാഗറിനെ അഖിൽ കൈയേറ്റം ചെയ്തിട്ടുണ്ടെന്നാണ് പ്രമോ വീഡിയോയിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. സാഗറിനെ തല്ലിയിട്ടുണ്ടെങ്കിൽ അഖിൽ ബിഗ് ബോസിൽ നിന്ന് പുറത്താകാനും സാധ്യതയുണ്ടെന്നാണ് പ്രേക്ഷകരുടെ പ്രവചനം.
Read Moreഇതാണ് ഞങ്ങളുടെ കരുത്ത്, പ്രധാനമന്ത്രി കുടുംബാംഗത്തെപ്പോലെ, വീഡിയോ പങ്കുവച്ച് അമിത് ഷാ
ബെംഗളൂരു: തിരഞ്ഞെടുപ്പ് സംബന്ധിച്ച വാർത്തകൾ തരംഗം സൃഷ്ടിക്കുന്ന ഈ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ട് തുടയ്ക്കുന്ന പ്രായംചെന്ന വ്യക്തിയുടെ വീഡിയോ പങ്കുവച്ച് അമിത് ഷാ. മോദിയിലുള്ള വിശ്വാസവും അദ്ദേഹത്തോടുള്ള സ്നേഹവുമാണ് കർണാടകയിൽ ബിജെപി നേടിയിട്ടുള്ളതെന്ന അവകാശവുമായി ബിജെപി കർണാടക യൂണിറ്റ് വീഡിയോ പുറത്തുവിട്ടത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കുവെച്ചത്. പ്രധാനമന്ത്രിയെ തങ്ങളുടെ കുടുംബാംഗങ്ങളെപ്പോലെയാണ് രാജ്യത്തെ ജനങ്ങൾ കാണുന്നതെന്ന കുറിപ്പോടെയാണ് കർണാടക ബിജെപി എന്ന ട്വിറ്റർ പേജിലൂടെ വീഡിയോ പങ്കുവെച്ചത്.
Read More