പുഷ്പ രണ്ടാം ഭാഗത്തിന്‍റെ ട്രെയിലര്‍ പുറത്ത്; ഇരുകൈകളും നീട്ടി സ്വീകരിച്ച് ആരാധകർ

പ്രേക്ഷകര്‍ക്ക് ആവേശം കൂട്ടി പുഷ്പ-2 ന്‍റെ കോണ്‍സപ്റ്റ് വീഡിയോ മൈത്രി മൂവി മേക്കേഴ്സിന്‍റെ യൂടൂബ് ചാനലിലൂടെ പുറത്തിറങ്ങി. തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പയെ പറ്റിയുള്ള വാര്‍ത്തയിൽ തുടങ്ങുന്ന വീഡിയോയിൽ സസ്പെന്‍സ് നല്‍കി പുഷ്പക്ക് വേണ്ടിയുള്ള തിരച്ചിലും ദൃശമാണ്. സുകുമാര്‍ ആണ് പുഷ്പ-2 ന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ജനഹൃദയങ്ങൾ നെഞ്ചിലേറ്റിയ ഒന്നാം ഭാഗത്തിനെ വെല്ലുന്ന രണ്ടാം ഭാഗമാണ് വരാനിരിക്കുന്നത് എന്നാണ് വീഡിയോയിലൂടെ നൽകിയിരിക്കുന്ന സൂചന. 2021ലാണ് പുഷ്പയുടെ ഒന്നാം ഭാഗം ഭാഷാ-ദേശപരമായ അതിര്‍വരമ്ബുകളെല്ലാം ഭേദിച്ചുകൊണ്ട് പാന്‍-ഇന്ത്യന്‍ സിനിമാസമവാക്യങ്ങളെ തിരുത്തിയെഴുതിയത്; സാധാരണക്കാരനായൊരു കഥാപാത്രത്തിനെ ഈ ചിത്രം ഒരു ‘യൂണിവേഴ്സല്‍ ഹീറോ’ ആക്കിമാറ്റി.

  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം

ആഗോള ഇന്ത്യന്‍ സിനിമാ സമവാക്യങ്ങളെ തിരുത്തുവാന്‍ ഒരുങ്ങുകയാണ് ‘പുഷ്പ 2: ദ റൂള്‍’ . ദിവസങ്ങള്‍ മുന്‍പ് #WhereIsPushpa? അഥവാ ‘പുഷ്പ എവിടെ?’ എന്ന ടൈറ്റിലോടുകൂടിയുള്ള വീഡിയോ പുറത്തിറങ്ങിയതോടെ പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ എന്തായിരിക്കുമെന്ന ഇന്ത്യയൊട്ടാകെയുള്ള ആരാധകരുടെയും സിനിമാപ്രേമികളുടെയും ആകാംക്ഷ വാനോളം ഉയര്‍ന്നിരുന്നു. ഈയവസരത്തില്‍ പുഷ്പ 2വിന്‍റെ അനൗണ്‍സ്മെന്‍റ് വീഡിയോയുടെ റിലീസോടെ ആരാധകരുടെ ആവേശം ഉച്ചസ്ഥായിയിലാണ് എത്തിയിരിക്കുന്നത്.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

അല്ലു അര്‍ജുന്‍, രാശ്മിക മന്ദാന, ഫഹദ് ഫാസില്‍, ധനുനഞ്ജയ, റാവു രമേശ്, അനസൂയ ഭരദ്വാജ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനി,രവി ശങ്കര്‍ യാലമനച്ചില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചന്ദ്രബോസിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
[masterslider id="10"]

Related posts