മുഖ്യമന്ത്രിയായാൽ അമുൽ പാൽ വാങ്ങരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടും ; സിദ്ധരാമയ്യ

ബെംഗളൂരു:മുഖ്യമന്ത്രിയായാല്‍ അമുല്‍ പാല്‍ വാങ്ങരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുമെന്ന് സിദ്ധരാമയ്യ. ഗുജറാത്ത് ആസ്ഥാനമായുള്ള ക്ഷീര സഹകരണ സ്ഥാപനമായ അമുലും കര്‍ണാടക ആസ്ഥാനമായുള്ള നന്ദിനിയും തമ്മിലുള്ള ലയനം ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

അമുല്‍ അതിന്റെ നിലവിലെ ഉപഭോക്തൃ അടിത്തറയില്‍ ഉറച്ചുനില്‍ക്കണം. അമുല്‍ കര്‍ണാടകയില്‍ കടന്ന് വന്ന് പ്രാദേശിക കര്‍ഷകരോട് അനീതി കാണിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ അമുലിന്റെ പ്രവേശനത്തെ എതിര്‍ക്കും. താന്‍ മുഖ്യമന്ത്രിയായാല്‍ അമുല്‍ പാല്‍ വാങ്ങരുതെന്ന് താന്‍ ജനങ്ങളോട് ആവശ്യപ്പെടുമെന്നും മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

ടിപ്പു ജയന്തി അധികാരത്തിലെത്തിയ ശേഷം പുനഃസ്ഥാപിക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. താന്‍ ഏകാധിപതിയല്ലെന്നും വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് നിയമസഭാംഗങ്ങളോടും മന്ത്രിസഭയോടും കൂടിയാലോചിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ജനങ്ങള്‍ക്ക് ബിജെപിയെ മടുത്തുവെന്നും കര്‍ണാടക മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
[masterslider id="10"]

Related posts