യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടിടി യ്ക്ക് സസ്പെൻഷൻ

ബെംഗളൂരു: കൊൽക്കത്തയിൽ നിന്നും അമൃത്സറിലേയ്‌ക്ക് ട്രെയിനിൽ യാത്ര ചെയ്‌ത യുവതിയുടെ തലയിൽ ടിടിഇ മദ്യപിച്ചെത്തി മൂത്രമൊഴിച്ച സംഭവങ്ങൾക്ക് പിന്നാലെ യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ മറ്റൊരു ടിടിഐ ബെംഗളൂരുവിൽ പിടിയിൽ . സംഭവത്തെ തുടർന്ന് റെയിൽവെ ടിടിഐയെ സസ്‌പെൻഡ് ചെയ്‌തു. ട്രെയിൻ കൃഷ്ണരാജപുരത്ത് നിർത്തിയിട്ടിരുന്ന സമയം യുവതിയുടെ പക്കൽ ടിക്കറ്റ് പരിശോധനയ്ക്കായി ടിടിഐ എത്തിയിരുന്നു. ടിക്കറ്റ് പരിശോധിക്കുന്നതിനിടെ ഇയാൾ മോശമായി പെരുമാറിയതായി യുവതി പരാതിയിൽ പറയുന്നു. നിലവിൽ പ്ലാറ്റ്ഫോമിൽ നിന്ന് ടിടിഐയെ നേരിടുന്ന യുവതിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. താൻ ടിക്കറ്റ് കാണിച്ചിട്ടും…

Read More

വനിതാ പ്രീമിയർ ലീഗിൽ ആർസിബി യ്ക്ക് ഇത് കന്നി ജയം

മുംബൈ: തുടര്‍പരാജയങ്ങളില്‍ വലഞ്ഞ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വനിതാ പ്രീമിയര്‍ ലീഗില്‍ ആദ്യ ജയം സ്വന്തമാക്കി. ആദ്യ അഞ്ച് മത്സരങ്ങളും ആര്‍സിബി പരാജയപ്പെട്ടിരുന്നു. ഇന്ന് നടന്ന മത്സരത്തില്‍ യുപി വാരിയേഴ്‌സിനെ അഞ്ച് വിക്കറ്റിനാണ് തോല്‍പിച്ചത്. സ്‌കോര്‍: യുപി-19.3 ഓവറില്‍ 135, ആര്‍സിബി-18 ഓവറില്‍ അഞ്ച് വിക്കറ്റിന് 136. 32 പന്തില്‍ 46 റണ്‍സെടുത്ത ഗ്രേസ് ഹാരിസ്, 19 പന്തില്‍ 22 റണ്‍സെടുത്ത ദീപ്തി ശര്‍മ, 26 പന്തില്‍ 22 റണ്‍സെടുത്ത കിരണ്‍ നവ്ഗിരെ എന്നിവരുടെ ബാറ്റിംഗാണ് യുപിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ആര്‍സിബിക്ക് വേണ്ടി…

Read More

മദ്യപിച്ച ശേഷം അയൽവാസിയുടെ ഭാര്യയെ സെക്സിനായി ആവശ്യപ്പെട്ടു, തർക്കം അവസാനിച്ചത് കൊലയിൽ 

death murder

ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ ജയനഗര്‍ ബ്ലോക്കില്‍ 43കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്. മദ്യപിച്ചശേഷം സെക്സിനായി ഭാര്യയെ ചോദിച്ചതിന് പിന്നാലെ അയല്‍വാസി അടിച്ചുകൊല്ലുകയായിരുന്നുവെന്ന് സിദ്ധാപുര പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഒരാഴ്ച മുന്‍പായിരുന്നു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 43കാരനായ മണികണ്ഠനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കെ എം കോളനിയിലെ സുരേഷി (45)നെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കൂലി ജോലിക്കാരാണ്. മരണത്തില്‍ സുരേഷിനെ സംശയമുണ്ടെന്ന മണികണ്ഠന്റെ സഹോദരിയുടെ പരാതിയിലാണ് അറസ്റ്റ്. സുരേഷും മണികണ്ഠയും ഒരേ തെരുവിലാണ് താമസമെങ്കിലും മുന്‍പരിചയമില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാര്‍ച്ച്‌ എട്ടിന് സുരേഷ്…

Read More

കൊച്ചിയിൽ പെയ്ത മഴയിൽ ആസിഡ് സാന്നിധ്യം

കൊച്ചി: കൊച്ചിയില്‍ പെയ്ത വേനല്‍മഴയില്‍ ആസിഡ് സാന്നിധ്യമെന്ന് ശാസ്ത്ര ചിന്തകനായ ഡോ. രാജഗോപാല്‍ കമ്മത്ത്. ലിറ്റ്മസ് ടെസ്റ്റിലുടെയാണ് ആസിഡ് സാന്നിധ്യം തെളിയിച്ചത്. ഇതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹം പങ്കുവയ്ക്കുയും ചെയ്തു. കൊച്ചിയിലെ വായുവിൽ രാസമലീനികരണ തോത് ക്രമാതീതമായി വര്‍ധിച്ചെന്ന് കേന്ദ്രമലീനികരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ ഈ വര്‍ഷത്തെ വേനല്‍ മഴയില്‍ രാസപദാര്‍ഥങ്ങളുടെ അളവ് കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Read More

ഉദ്ഘാടനത്തിനു പിന്നാലെ അതിവേഗപാതയിൽ കുഴികൾ, പ്രതിഷേധവുമായി കോൺഗ്രസ്‌

ബെംഗളുരു: ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച പിന്നിടുന്നതിന് മുമ്പേ ബെംഗളുരു – മൈസുരു എക്സ്പ്രസ് വേയില്‍ കുഴികള്‍ രൂപപ്പെട്ടതായി പരാതി. ബെംഗളുരു – രാമനഗര അതിര്‍ത്തിയിലുള്ള ബിഡദി ബൈപ്പാസിന് സമീപത്താണ് കുഴികള്‍ രൂപപ്പെട്ടത്. ഈ ഭാഗം ബാരിക്കേഡുകള്‍ വച്ച്‌ കെട്ടിയടച്ചിരിക്കുകയാണ്. ബാരിക്കേഡ് മൂലം പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ ഈ എക്സ്പ്രസ് വേയില്‍ ടോള്‍ പിരിവ് തുടങ്ങിയിരുന്നു. ഇതിനെതിരെ പ്രദേശവാസികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. സര്‍വീസ് റോഡുകളും അണ്ടര്‍ പാസുകളും അടക്കമുള്ള പൂര്‍ത്തിയാകാതെയാണ് ടോള്‍ പിരിവ് നടത്തുന്നതെന്നും, പലയിടത്തും ഇനിയും എക്സ്പ്രസ്…

Read More

ജിമ്മിൽ വ്യായാമത്തിനിടെ പെൺകുട്ടിയ്ക്ക് നേരെ അതിക്രമം, മലയാളി പ്രിൻസിപ്പൽ അറസ്റ്റിൽ

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക്‌ നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ചെന്നൈ വൈഎംസിഎ കോളേജ്‌ ഓഫ്‌ ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ്‌ എബ്രഹാം ആണ്‌ അറസ്റ്റിലായത്‌. വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് സൈദാപേട്ട്‌ പോലീസ്‌ ആണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്തത്‌. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പ്രത്യേക പരിശീലനത്തിന്റെ പേരില്‍ ജിമ്മിലേക്ക്‌ വിളിച്ചുവരുത്തി ജോര്‍ജ്ജ്‌ എബ്രഹാം ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ്‌ പരാതി. കായിക മേഖലയില്‍ നിരവധി മത്സരങ്ങളില്‍ വിജയിയായിട്ടുള്ള അത്ലറ്റ്‌ കൂടിയാണ്‌ അറസ്റ്റിലായ ജോര്‍ജ്‌ എബ്രഹാം. മുന്‍പും ഇയാള്‍ പല പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയതായി…

Read More

നടി തൃഷ എന്റെ ഭാര്യയാണ്, വിജയിയുടെ കൂടെ അവൾ അഭിനയിക്കുന്നത് ഇഷ്ടമല്ല ; എ.എൽ സൂര്യ

തെന്നിന്ത്യൻ നടി തൃഷ തന്റെ ഭാര്യയാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനും മോട്ടിവേഷ്ണല്‍ സ്പീക്കറുമായ എ എല്‍ സൂര്യ. ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തൃഷ തന്റെ ഭാര്യയാണെന്ന ആരോപണം സംവിധായകന്‍ ഉന്നയിച്ചിരിക്കുന്നത്. അതിന് മുന്‍പ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ തൃഷയെ കുറിച്ചും നടന്മാരായ വിജയ്, വിക്രം എന്നിവര്‍ക്കെതിരെയും ഗുരുതര ആരോപണം താരം ഉന്നയിച്ചിരുന്നു. തൃഷ തന്റെ ഭാര്യയാണ്. അല്ലെന്ന് തെളിയിക്കേണ്ട യാതൊരു ആവശ്യവും തനിക്കില്ലെന്ന് പറഞ്ഞാണ് സൂര്യ സംസാരിച്ച്‌ തുടങ്ങുന്നത്. തൃഷ നായികയായി അഭിനയിച്ച ഭീമ എന്ന സിനിമയുടെ ലൊക്കേഷനില്‍ നടിയെ കൊണ്ട്…

Read More

പ്രണയബന്ധം അവസാനിപ്പിച്ചു, യുവാവ് കാമുകിയെ കൊലപ്പെടുത്തി 

ബെംഗളൂരു: പ്രണയ ബന്ധം അവസാനിപ്പിച്ചതിന്‍റെ പേരില്‍ കാമുകന്‍ തന്‍റെ മുന്‍ കാമുകിയെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം യുവാവ് തന്‍റെ വീട്ടിലെത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. ബെംഗളൂരുവിലെ വില്‍സണ്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊലപാതകം അരങ്ങേറിയത്. മനോജ് എന്ന യുവാവാണ് തന്‍റെ മുന്‍ കാമുകിയെ കൊലപ്പെടുത്തിയത്. നിരവധി വര്‍ഷങ്ങള്‍ മനോജ് യുവതിയുമായി അടുപ്പത്തില്‍ ആയിരുന്നു എന്ന് പോലീസ് പറഞ്ഞു. അവര്‍ പരസ്‌പരം വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ യുവതിയുടെ കുടുംബം പ്രണയബന്ധം അറിഞ്ഞതോടുകൂടി പ്രശ്‌നങ്ങള്‍ക്ക് തുടക്കമാവുകയായിരുന്നു. മനോജിനെ യുവതി വിവാഹം…

Read More

‘നിന്നെ ഓർത്ത് അഭിമാനിക്കുന്നു’ പൂർണിമയെ പ്രശംസിച്ച് ഇന്ദ്രജിത്ത്

ഏറെ കാത്തിരിപ്പുകള്‍ക്ക് ഒടുവിലാണ് രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം റിലീസിന് എത്തിയത്. നിവിന്‍ പോളി, ജോജു ജോര്‍ജ്, നിമിഷ സജയന്‍ തുടങ്ങിയ വന്‍ താരനിരയിലാണ് ചിത്രം എത്തിയത്. എന്നാല്‍ പ്രേക്ഷകരുടെ ഒന്നടങ്കം ഹൃദയം കീഴടക്കിചിരിക്കുന്നത് പൂര്‍ണിമ ഇന്ദ്രജിത്തിന്റെ കഥാപാത്രമായിരുന്നു. നിവിന്‍ പോളിയുടെ ഉമ്മയുടെ കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ഇപ്പോള്‍ പൂര്‍ണിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്ത് സുകുമാരൻ. പൂര്‍ണിമയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം എന്നാണ് ഇന്ദ്രജിത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചത്. അവള്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച…

Read More

പാൽ ലഭ്യത കുറഞ്ഞു, സർക്കാർ പ്രശ്നം പരിഹരിച്ചത് വില കൂട്ടിയല്ല 

ബെംഗളൂരു: സംസ്ഥാനത്ത് പാല്‍ ലഭ്യതയില്‍ കുറവ് നേരിട്ടതോടെ, പ്രതിസന്ധി പരിഹരിക്കാന്‍ വില കൂട്ടാതെ തന്നെ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വിലകൂട്ടി സാധാരണക്കാര്‍ക്ക് അമിതഭാരം ഏല്‍പ്പിക്കാതെ പാലിന്റെ അളവില്‍ കുറവ് വരുത്തിയാണ് പ്രശ്നം പരിഹരിച്ചിരിക്കുന്നത്. കര്‍ണാടക കോ ഓപ്പറേറ്റീവ് മില്‍ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷനാണ് പായ്ക്കറ്റ് പാലിന് വില വര്‍ധിപ്പിക്കാതെ അളവ് കുറച്ച്‌ വിതരണം ചെയ്യുന്നത്. ഒരു ലിറ്റര്‍ പാലിന് 50 രൂപയാണ് ഈടാക്കിക്കൊണ്ടിരുന്നത്. അരലിറ്റര്‍ 24 രൂപയ്ക്കും നല്‍കിവരികയായിരുന്നു. പാല്‍ ലഭ്യതയില്‍ കുറവ് വന്നതോടെ 50 രൂപയ്ക്ക് 900 മില്ലി ലിറ്റര്‍ പാല്‍ നല്‍കാന്‍…

Read More
Click Here to Follow Us