ഉദ്ഘാടനത്തിനു പിന്നാലെ അതിവേഗപാതയിൽ കുഴികൾ, പ്രതിഷേധവുമായി കോൺഗ്രസ്‌

ബെംഗളുരു: ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച പിന്നിടുന്നതിന് മുമ്പേ ബെംഗളുരു – മൈസുരു എക്സ്പ്രസ് വേയില്‍ കുഴികള്‍ രൂപപ്പെട്ടതായി പരാതി.

ബെംഗളുരു – രാമനഗര അതിര്‍ത്തിയിലുള്ള ബിഡദി ബൈപ്പാസിന് സമീപത്താണ് കുഴികള്‍ രൂപപ്പെട്ടത്. ഈ ഭാഗം ബാരിക്കേഡുകള്‍ വച്ച്‌ കെട്ടിയടച്ചിരിക്കുകയാണ്. ബാരിക്കേഡ് മൂലം പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

  കര്‍ണാടക അതിര്‍ത്തി അടച്ചു

ഇന്നലെ ഈ എക്സ്പ്രസ് വേയില്‍ ടോള്‍ പിരിവ് തുടങ്ങിയിരുന്നു. ഇതിനെതിരെ പ്രദേശവാസികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. സര്‍വീസ് റോഡുകളും അണ്ടര്‍ പാസുകളും അടക്കമുള്ള പൂര്‍ത്തിയാകാതെയാണ് ടോള്‍ പിരിവ് നടത്തുന്നതെന്നും, പലയിടത്തും ഇനിയും എക്സ്പ്രസ് വേ പണി പൂര്‍ത്തിയാകാനുണ്ടെന്നും, തെരഞ്ഞെടുപ്പിന് മുമ്പ് ധൃതിപ്പെട്ട് ഉദ്ഘാടനം നടത്തിയതാണെന്നും പല ഭാഗത്ത് നിന്നും ആരോപണമുയരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts