ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വാട്ടർ ബെല്ലുമായി സ്കൂളുകൾ

ബെംഗളൂരു: കുട്ടികളെ വെള്ളംകുടിക്കാന്‍ പ്രേരിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളില്‍ വീണ്ടും വാട്ടര്‍ ബെല്ലുകള്‍ മുഴങ്ങും. ഇടവേളക്കു ശേഷമാണ് ഈ പദ്ധതി വീണ്ടും തുടങ്ങുന്നത്. നിശ്ചിത ഇടവേളകളില്‍ വാട്ടര്‍ ബെല്ലുകള്‍ അടിക്കും. ഈ സമയങ്ങളില്‍ കുട്ടികള്‍ വെള്ളം കുടിക്കണം. നിര്‍ജലീകരണം, വയറുവേദന, തലവേദന തുടങ്ങിയ പ്രശ്നങ്ങള്‍ കുട്ടികളില്‍ ഉണ്ടാകുന്നുവെന്ന രക്ഷിതാക്കളുടെ പരാതികളുടെ കൂടി അടിസ്ഥാനത്തിലാണിത്. കുട്ടികളില്‍ നിര്‍ജലീകരണത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ കൂടിവരുന്നുമുണ്ട്. 2019ലാണ് ആദ്യമായി കര്‍ണാടകയില്‍ വാട്ടര്‍ ബെല്‍ ആശയം വരുന്നത്. വെള്ളം കുടിക്കാന്‍ ഓര്‍മപ്പെടുത്തുന്ന ഈ ബെല്‍ അടിക്കുന്നതോടെ കുട്ടികള്‍ വെള്ളം കുടിക്കുകയാണ്…

Read More

കാന്താര ഒ ടി ടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു

റിഷഭ് ഷെട്ടിയുടെ തെന്നിന്ത്യൻ ചിത്രം ‘കാന്താര’ ഒ ടി ടി യിലേക്ക്. കാന്താര നവംബര്‍ 24ന് ആമസോണ്‍ പ്രൈമിലെത്തും. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച്‌ നായകനായി എത്തിയ ചിത്രം വലിയ രീതിയിലുളള പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. കെജിഎഫ് നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ് നിര്‍മിച്ച്‌ സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്ത ചിത്രം കേരളത്തിലും സൂപ്പര്‍ ഹിറ്റാണ്. സിനിമാരംഗത്തെ പ്രമുഖരെല്ലാം ഇതിനോടകം തന്നെ കാന്താരയെ അഭിനന്ദിച്ചു കഴിഞ്ഞു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിക്ക് ഒരു സ്വര്‍ണ ചെയിന്‍ സമ്മാനമായി നല്‍കുകയുമുണ്ടായി. കാന്താര…

Read More

അക്രമിസംഘത്തിന്റെ കുത്തേറ്റ് വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബൗളിഗുള്ളിയിൽ 19 കാരനായ വിദ്യാർത്ഥിയെ ഒരു കൂട്ടം ആൺകുട്ടികൾ കുത്തിക്കൊന്നു. നഗരത്തിലെ സ്വകാര്യ കോളേജിൽ ബിബിഎം പഠിക്കുകയായിരുന്ന മുഹമ്മദ് മുദ്ദസിറാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം വിവാഹ മണ്ഡപത്തിന് സമീപം നിൽക്കുകയായിരുന്ന മുദ്ദസിറിനെ ഒരു സംഘം ആൺകുട്ടികൾ മൂർച്ചയേറിയ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. മുദ്ദസിറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരിച്ചു. റോജ പോലീസ് പരാതി രജിസ്റ്റർ ചെയ്യുകയും കൊലപാതകം പതിഞ്ഞേക്കാവുന്ന സിസിടിവി ദൃശ്യങ്ങൾക്കായി തിരച്ചിൽ നടത്തുകയും ചെയ്തു. വിവാഹ മണ്ഡപത്തിന് സമീപത്തെ എല്ലാ സിസിടിവി ദൃശ്യങ്ങളുടെയും റെക്കോർഡിംഗുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതക കാരണം…

Read More

മദ്യവില ഉയർത്തുന്നു

BAR LIQUIR DRINK BAR

തിരുവനന്തപുരം: സാമ്പത്തിക നഷടം പരിഹരിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ മദ്യവില ഉയര്‍ത്താനൊരുങ്ങി സര്‍ക്കാര്‍. മദ്യവില്‍പ്പനയിലെ ടേണ്‍ ഓവര്‍ ടാക്‌സ് ഒഴിവാകുബോള്‍ സര്‍ക്കാരിന് 170 കോടി നഷ്ട്ടമാകും. ഈ നഷ്ട്ടം പരിഹരിക്കാനാണ് വില്‍പ്പന നികുതി വര്‍ധിപ്പിക്കുന്നത്. ബെവ്‌കോ എം.ഡിയുടെ ശുപാര്‍ശ ധനവകുപ്പ് പരിശോധിക്കുകയാണ്. മദ്യ വിതരണം പ്രതിന്ധിയിലായതോടെ നികുതിയിനത്തില്‍ കഴിഞ്ഞ 15 ദിവസത്തില്‍ 100 കോടി രൂപ നഷ്ടമായെന്നും ബെവ്‌കോ വ്യക്തമാക്കി

Read More

ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം നടന്നു

ബഹിരാകാശ ഗവേഷണ സംരംഭമായ സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് നിർമ്മിച്ച വിക്രം എസ് റോക്കറ്റിന്റെ വിക്ഷേപണം നടന്നു. ഇന്ന് രാവിലെ 11.30നായിരുന്നു വിക്ഷേപണം. സ്വകാര്യ മേഖലയിൽ നിർമ്മിച്ച ആധ്യ റോക്കറ്റിന്റെ വിക്ഷേപണമാണിത്. ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേയ്ക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ കമ്പനിയായി സ്‌കൈറൂട്ട് മാറൂം. മോശം കാലാവസ്ഥയെ തുടർന്ന് വിക്ഷേപണം നേരത്തെ മാറ്റിവെച്ചിരുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹിരാകാശ സ്റ്റാർട്ടപ്പ് ആണ് സ്‌കൈറൂട്ട് എയ്റോസ്പേസ്. ചെന്നൈ ആസ്ഥാനമായുള്ള എയ്റോസ്പേസ് സ്റ്റാർട്ടപ്പായ സ്പേസ്‌കിഡ്സിന്റെ നേതൃത്വത്തിൽ ഇന്ത്യ, യുഎസ്, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള…

Read More

നഗരസര്‍വീസ് ബസുകളുടെ എണ്ണം 10,000 ആയി ഉയര്‍ത്തും; ബി.എം.ടി.സി

ബെംഗളൂരു: അടുത്ത 3 വര്‍ഷത്തിനുളളില്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണം 10,000 ആയി ഉയര്‍ത്തുമെന്ന് ബി.എം.ടി.സി. നിലവില്‍ 6500 ബസുകളാണ് ബി.എം.ടി.സിയ്ക്ക് ഉളളത്. 2024ല്‍ ഇത് 8000 ആകും. തൊട്ടടുത്ത വര്‍ഷം 2000 ബസുകളും വാങ്ങാന്‍ ലക്ഷ്യമിടുന്നതായി ബി.എം.ടി.സി ഡയറക്ടര്‍ സൂര്യ സെന്‍ പറഞ്ഞു. ജീവനക്കാരുടെ അപര്യാപ്തതയാണ് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതില്‍ നേരിടുന്ന പ്രശ്‌നമെന്നും ഇതിനെ മറികടക്കാന്‍ സര്‍ക്കാരിന്റെ സഹായം തേടുമെന്നും അദേഹം വ്യക്തമാക്കി.

Read More

വെബ് ഓട്ടോ സര്‍വീസുകള്‍ക്ക് എതിരെ ഗതാഗതവകുപ്പ് ഹൈക്കോടതിയില്‍

ബെംഗളൂരു: വെബ് ഓട്ടോ സര്‍വീസുകള്‍ക്ക് നിലവിലുളള 10% കമ്മീഷന്‍ 25 ശതമാനമായി ഉയര്‍ത്തണമെന്ന ഓലയും ഊബര്‍ കംമ്പനികളുടെയും ആവശ്യത്തിനെതിരെ ഗതാഗത വകുപ്പ് ഹൈക്കോടതിയില്‍. മഴ സമയങ്ങളില്‍ സര്‍വീസുകളുടെ കുറഞ്ഞ നിരക്ക് 30ല്‍ നിന്ന് 60 ആയി ഉയര്‍ത്തണം എന്നത് അടക്കമുളള ആവശ്യങ്ങള്‍ക്കെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ 21നു കോടതി വിശദമായ വാദം കേള്‍ക്കും. ഓല ഊബര്‍ ഓട്ടോ സര്‍വീസുകള്‍ക്കു പകരം എന്ത് സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത് എന്ന് ബോധിപ്പിക്കാന്‍ കഴിഞ്ഞയാഴ്ച ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ 4 ആഴ്ചത്തെ സാവകാശം നേടിയിരുന്നു

Read More

തോളും കാൽമുട്ടുകളും മറയ്ക്കുക: ഫിഫ കാണികൾക്ക് ഖത്തറിന്റെ സ്റ്റേഡിയം മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്

ഖത്തർ: ലോകമെമ്പാടുമുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങിയ തീരുമാനത്തിൽ, 2022 ഫിഫ ലോകകപ്പിനായി മിഡിൽ-ഈസ്റ്റൺ രാജ്യം സന്ദർശിക്കുന്ന ആരാധകർക്കായി ഖത്തർ സർക്കാർ വസ്ത്രധാരണ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഖത്തർ ടൂറിസം പുറത്തിറക്കിയ പ്രസ്താവനയിൽ, രാജ്യത്തേക്ക് ഒഴുകി എത്തുന്ന ആരാധകരോട് പ്രാദേശിക സംസ്കാരം കണക്കിലെടുത്ത് ഉചിതമായ വസ്ത്രങ്ങൾ ധരിക്കാൻ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തറിൽ വസ്ത്രധാരണത്തോടുള്ള മനോഭാവം അയഞ്ഞതാണ് എന്നാൽ സന്ദർശകർ (പുരുഷന്മാരും സ്ത്രീകളും) പൊതുസ്ഥലത്ത് അമിതമായി വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ഒഴിവാക്കിക്കൊണ്ട് പ്രാദേശിക സംസ്കാരത്തോട് ആദരവ് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പുരുഷന്മാരും സ്ത്രീകളും അവരുടെ തോളും കാൽമുട്ടുകളും മറച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ശുപാർശ ചെയ്യുന്നുവെന്നും…

Read More

തോട്ടിലേക്ക് മറിഞ്ഞ ബസിന് തീപിടിച്ചു

ROAD ACCIDENT

ബെംഗളൂരു:എൻ.ഡബ്ലിയൂ.കെ.ആർ.ടി.സിയുടെ രത്‌നഗിരി-ബെലഗാവി ബസ് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു തീപിടിച്ചു.. കോലാപൂർ ജില്ലയിലെ ജാദവ്‌വാദിയിൽ വെച്ച് ബസ് റോഡരികിലെ തോട്ടിലേക്ക് വീണ് തീപിടിച്ചെങ്കിലും ബസിൽ ഉണ്ടായിരുന്ന 13 ഓളം യാത്രക്കാർ അത്ഭുതകരമായിരക്ഷപെട്ടു.വൻ അപകടമാണ്  ഒഴിവായത് ബസിന്റെ നിയന്ത്രണം വിട്ടതോടെ കാൽനടയാത്രക്കാരിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ എസ് എം മായന്നവർ വാഹനം തിരിക്കുകയായിരുന്നു തുടർന്നാണ് ബസ് ഒരു തോട്ടിൽ വീണു തീപിടിച്ചതെന്നും എൻഡബ്ല്യുകെആർടിസി ബെലഗാവി ഡിവിഷണൽ കൺട്രോളർ പി വൈ നായിക് മാധ്യമങ്ങളോട് പറഞ്ഞു. ബസിൽ ഉണ്ടായിരുന്ന എട്ട് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ബസ് അതിന്റെ പതിവ് സമയക്രമത്തിൽ…

Read More

ബെംഗളൂരു ബ്രെയിൻ റിസർച്ച് സെന്ററിൽ മസ്തിഷ്ക ഗവേഷണം; ഓൺലൈൻ അപേക്ഷ 25 വരെ 

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ സ്ഥാപിച്ചിട്ടുള്ള സെന്റർ ഫോർ ബ്രെയിൻ റിസർച്ച്; 2023 ഫെബ്രുവരി ഒന്നിന് തുടങ്ങുന്ന ഫുൾടൈം പി.എച്.ഡി. പ്രോഗ്രാമിലേക്ക് 25 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. പ്രായവുമായി ബന്ധപ്പെട്ട മസ്തിഷ്‌ക്കരോഗങ്ങളെ കുറിച്ച് ജനറ്റിക്, ബിയോകെമിക്കൽ, കോംപ്യട്ടോഷനൽ ജനോമിക്സ്, ന്യൂറോ-ഇമേജിങ്, ന്യൂറോ-ഫിസിയോളജിക്കൽ, ന്യുറോ-കെഗ്നിടിവ് വിഷയങ്ങളുടെ സഹായത്തോടെ ഗവേഷണം നടത്താം. 3 മുതൽ 6 വരെ വർഷമാണ് കോഴ്സ് ദൈർഘ്യം. മണിപ്പാൽ അക്കാഡമി ഓഫ് ഹയർ എഡ്യൂക്കേഷനാണ് ബിരുദം നൽകുന്നത്. സയൻസ് മാസ്റ്റർ ബിരുദമോ മെഡിസിൻ , എഞ്ചിനീയറിംഗ്, ടെക്നോളജി, ഫർമസി, വെറ്റിനറി…

Read More
Click Here to Follow Us