നഗരത്തിൽ 50 ഇന്ദിരാ കാന്റീനുകൾകൂടി തുറക്കാൻ ഒരുങ്ങി ബി.ബി.എം.പി.

ബെംഗളൂരു : കുറഞ്ഞ തുകയ്ക്ക് ഭക്ഷണംലഭിക്കുന്ന 50 ഇന്ദിരാ കാന്റീനുകൾകൂടി ബെംഗളൂരുവിൽ തുറക്കാൻ പദ്ധതിയിട്ട് കോർപ്പറേഷൻ (ബി.ബി.എം.പി.).

നഗരസഭയിലെ ഓരോവാർഡിലും ഓരോ ഇന്ദിരാ കാന്റീനുകൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണിത്. 225 വാർഡുകളാണ് കോർപ്പറേഷൻ പരിധിയിലുള്ളത്.

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടുത്തിടെ ഇന്ദിരാ കാന്റീൻ ആരംഭിച്ചിരുന്നു.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

നിലവിൽ 200 കാന്റീനുകളാണ് നഗരത്തിലുള്ളത്. 23 മൊബൈൽ കാന്റീനുകളുമുണ്ട്. പാവപ്പെട്ടവർക്ക് കുറഞ്ഞനിരക്കിൽ ഭക്ഷണം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് 2013-ലെ സിദ്ധരാമയ്യ സർക്കാരാണ് സംസ്ഥാനവ്യാപകമായി ഇന്ദിരാ കാന്റീനുകൾ ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts