ബസിന് ചുറ്റോടുചുറ്റും ഇനി പരസ്യം; പുതിയ പദ്ധതിയുമായി ബിഎംടിസി

ബെംഗളൂരു: വരുമാന വർധനവ് ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി ബിഎംടിസി.

ബസുകളുടെ ചുറ്റിലും സ്വകാര്യ പരസ്യങ്ങൾ പ്രദർശിപ്പിച്ച് ഇത് വഴി വരുമാനം വർധിക്കുകയാണ് ലക്ഷ്യം.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് തീരുമാനം.

ബിഎംടിസിയുടെ 3,000 നോൺ എയർകണ്ടീഷൻ ബസുകളിലാണ് പരസ്യങ്ങൾ പ്രദർശിപ്പിക്കുക.

  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?

ഇതുവരെ ബിഎംടിസി ബസുകളുടെ പിൻഭാഗത്ത് മാത്രമാണ് പരസ്യങ്ങൾ അനുവദിച്ചിരുന്നത്.

എന്നാൽ, പുതിയ തീരുമാന പ്രകാരം ബസുകളുടെ മുൻവശത്തും പിൻവശത്തും ഗ്ലാസുകൾ ഒഴികെയുള്ള എല്ലാ വശങ്ങളിലും പരസ്യങ്ങൾ പ്രദർശിപ്പിക്കും.

ഇതുവഴി പ്രതിമാസം 30 ലക്ഷം രൂപ അധിക വരുമാനം ലഭിക്കുമെന്ന് ബിഎംടിസി അധികൃതർ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts