സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ഊബര്‍ ആപ്പില്‍ മാറ്റങ്ങള്‍; ഇനി വനിതാ ഡ്രൈവര്‍മാരെ തിരഞ്ഞെടുക്കാം, ശബ്ദസന്ദേശമായി പരാതിയും അയക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ബംഗളുരു: സ്ത്രീ സുരക്ഷ ഉറപ്പിക്കാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി വെബ് ടാക്സി കമ്പനിയായ ഊബർ.

റൈഡിനായി വനിത ഡ്രൈവർമാരെ തിരഞ്ഞെടുക്കാനും ശബ്ദസന്ദേശമായി പരാതി അയയ്ക്കാനുമുള്ള സംവിധാനങ്ങളാണ് ആപ്പിൽ ഒരുക്കിയിട്ടുള്ളത്.

വനിതാ ഡ്രൈവർമാരെ തിരഞ്ഞെടുക്കാൻ ആപ്പിലെ വിമൻ റൈഡർ പ്രിഫറെൻസ് ഓപ്ഷൻ ഉപയോഗിക്കാം.

ബംഗളുരു ആസ്ഥാനമായ സന്നദ്ധസംഘടനയായ ദുർഗ യുമായി സഹകരിച്ചാണ് ഓഡിയോ റെക്കോർഡിങ് സംവിധാനം ഒരുക്കിയത്.

  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം

യാത്രയ്ക്കിടെ ഡ്രൈവറുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം ഉണ്ടായാൽ സംവിധാനം ഉപയോഗിക്കാം.

റെക്കോഡ് ചെയ്ത ശബ്ദസന്ദേശം നിശ്ചിത സമയത്തിനുള്ളിൽ നീക്കം ചെയ്യപ്പെടും.

വെബ് ടാക്സികളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ കൂടിയ സാഹചര്യത്തിലാണ് ഇവ ക്രമീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts