ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വാട്ടർ ബെല്ലുമായി സ്കൂളുകൾ

ബെംഗളൂരു: കുട്ടികളെ വെള്ളംകുടിക്കാന്‍ പ്രേരിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളില്‍ വീണ്ടും വാട്ടര്‍ ബെല്ലുകള്‍ മുഴങ്ങും.

ഇടവേളക്കു ശേഷമാണ് ഈ പദ്ധതി വീണ്ടും തുടങ്ങുന്നത്. നിശ്ചിത ഇടവേളകളില്‍ വാട്ടര്‍ ബെല്ലുകള്‍ അടിക്കും.

ഈ സമയങ്ങളില്‍ കുട്ടികള്‍ വെള്ളം കുടിക്കണം. നിര്‍ജലീകരണം, വയറുവേദന, തലവേദന തുടങ്ങിയ പ്രശ്നങ്ങള്‍ കുട്ടികളില്‍ ഉണ്ടാകുന്നുവെന്ന രക്ഷിതാക്കളുടെ പരാതികളുടെ കൂടി അടിസ്ഥാനത്തിലാണിത്. കുട്ടികളില്‍ നിര്‍ജലീകരണത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ കൂടിവരുന്നുമുണ്ട്.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ

2019ലാണ് ആദ്യമായി കര്‍ണാടകയില്‍ വാട്ടര്‍ ബെല്‍ ആശയം വരുന്നത്. വെള്ളം കുടിക്കാന്‍ ഓര്‍മപ്പെടുത്തുന്ന ഈ ബെല്‍ അടിക്കുന്നതോടെ കുട്ടികള്‍ വെള്ളം കുടിക്കുകയാണ് വേണ്ടത്. നിശ്ചിത അളവില്‍ വെള്ളം കുടിക്കുന്നതിന്‍റെ പ്രാധാന്യം വിദ്യാര്‍ഥികളെ ഓര്‍മപ്പെടുത്തുന്നതു കൂടിയാണ് ഈ പദ്ധതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts