ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വാട്ടർ ബെല്ലുമായി സ്കൂളുകൾ

ബെംഗളൂരു: കുട്ടികളെ വെള്ളംകുടിക്കാന്‍ പ്രേരിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളില്‍ വീണ്ടും വാട്ടര്‍ ബെല്ലുകള്‍ മുഴങ്ങും. ഇടവേളക്കു ശേഷമാണ് ഈ പദ്ധതി വീണ്ടും തുടങ്ങുന്നത്. നിശ്ചിത ഇടവേളകളില്‍ വാട്ടര്‍ ബെല്ലുകള്‍ അടിക്കും. ഈ സമയങ്ങളില്‍ കുട്ടികള്‍ വെള്ളം കുടിക്കണം. നിര്‍ജലീകരണം, വയറുവേദന, തലവേദന തുടങ്ങിയ പ്രശ്നങ്ങള്‍ കുട്ടികളില്‍ ഉണ്ടാകുന്നുവെന്ന രക്ഷിതാക്കളുടെ പരാതികളുടെ കൂടി അടിസ്ഥാനത്തിലാണിത്. കുട്ടികളില്‍ നിര്‍ജലീകരണത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ കൂടിവരുന്നുമുണ്ട്. 2019ലാണ് ആദ്യമായി കര്‍ണാടകയില്‍ വാട്ടര്‍ ബെല്‍ ആശയം വരുന്നത്. വെള്ളം കുടിക്കാന്‍ ഓര്‍മപ്പെടുത്തുന്ന ഈ ബെല്‍ അടിക്കുന്നതോടെ കുട്ടികള്‍ വെള്ളം കുടിക്കുകയാണ്…

Read More
Click Here to Follow Us