വിവാഹം കഴിച്ചാൽ സാധാരണ നിങ്ങൾ ചെയ്യുന്നതെന്തെല്ലാമാണ് ? വിവാദക്കുരുക്കിൽ നടി..

ബെംഗളൂരു : കന്നഡ സിനിമയിലെ നടി രചിത റാം വിവാദക്കുരുക്കിൽ.

രചിത നായികയായെത്തുന്ന പുതിയ ചിത്രം “ലവ് യു ലച്ചു”വിൻ്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടയിൽ ആണ് വിവാദം തലപൊക്കിയത്.

ശങ്കര്‍ രാജ് സംവിധാനം ചെയ്ത ചിത്രമാണ് ലവ് യു ലച്ചു. കൃഷ്ണ അജയ് റാവുവാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

രചിതയുടെ ചിത്രത്തിലെ ആദ്യ രാത്രി രംഗത്തെ കുറിച്ചും അടുത്തിടപഴകിയുള്ള രംഗത്തെ കുറിച്ചും പത്ര സമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ഉന്നയിച്ചിരുന്നു.

അതിനൊപ്പം സിനിമയിലെ ബോള്‍ഡ് രംഗം ഏതാണെന്നും അതിനെ കുറിച്ച് കൂടി സംസാരിക്കാനും മാധ്യമപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടു.

  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

ഇതിനുള്ള മറുപടിയിൽ നടി.”വിവാഹം കഴിച്ച ഒരുപാട് ആളുകള്‍ ഇവിടെയുണ്ട്. എനിക്കാരെയും ഭ്രമിപ്പിക്കേണ്ട ആവശ്യമില്ല. സാധാരണ കല്യാണം കഴിച്ചാല്‍ നിങ്ങള്‍ എല്ലാം എന്താണ് ചെയ്യുന്നത്? എന്താണ് അവര്‍ ചെയ്യേണ്ടത്” എന്നായിരുന്നു രചിത റാമിൻ്റെ ഉത്തരം.

“വിവാഹം കഴിഞ്ഞവര്‍ റൊമാന്‍സ് ചെയ്യും. അല്ലേ. അത് തന്നെയാണ് സിനിമയിലും ചെയ്തിരിക്കുന്നത്” എന്നും നടി കൂട്ടിച്ചേർത്തു.

എന്നാല്‍ ഇത് കന്നട സംസ്‌കാരത്തെ ഉയര്‍ത്തി പിടിക്കുന്നവര്‍ക്ക് അപമാനമാവുമെന്നാണ് ചില സംഘടനകൾ പറയുന്നത്.

കന്നട ക്രാന്തി ദളിന്റെ അഭിമാനത്തെ വ്രണപ്പെടുത്തിയെന്നും ഇതുവരെ ഒരു നടിയും ഇത്രയും മോശമായി സംസാരിച്ചിട്ടില്ല എന്നും, രചിത റാമിനെ വിലക്കണമെന്നും എന്നുമാണ് ഈ സംഘടനയുടെ ആവശ്യം.

  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!

നടിയെ അടക്കി നിര്‍ത്തണമെന്ന് സംഘടനയുടെ പ്രസിഡന്റായ തേജസ്വിനി നാഗലിംഗസ്വാമി ഫിലിം ചേമ്പറിനോട് ആവശ്യപ്പെട്ടു.

രചിതയുടെ സിനിമകള്‍ കന്നട നാട്ടില്‍ എവിടെയും റിലീസ് ചെയ്യാന്‍ അനുവദിക്കുകയില്ലെന്നും ദൾ പ്രസിഡന്റ് പറയുന്നു.

രചിതയുടെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി
[masterslider id="10"]

Related posts