ബെംഗളൂരു : ബനശങ്കരി വി ബ്ലോക്കിന് സമീപം ലിംഗധീരനഹള്ളി മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിനുള്ള എൻജിടിയുടെ സ്റ്റേ ഉത്തരവ് സുപ്രീം കോടതി തിങ്കളാഴ്ച റദ്ദാക്കിയതോടെ, ഒരു മാസത്തിനുള്ളിൽ പ്ലാന്റ് വീണ്ടും തുറക്കാൻ സാധ്യത.പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് അഞ്ച് വർഷം മുമ്പ് പ്ലാന്റ് അടച്ചുപൂട്ടിയിരുന്നു.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻജിടി) സ്റ്റേ ഉത്തരവ് ഒഴിവാക്കുന്നതിനിടെ, ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) തുറക്കാൻ അനുവദിക്കുന്നതിന് മുമ്പ് എല്ലാ വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോട് (കെഎസ്പിസിബി) സുപ്രീം കോടതി നിർദേശിച്ചു.
ബിബിഎംപി പരിസ്ഥിതി അനുമതി തേടുകയോ പൊതുജനാഭിപ്രായം തേടുകയോ ചെയ്തില്ല എന്ന കാരണത്താലാണ് പദ്ധതി നിയമക്കുരുക്കിൽ കുടുങ്ങിയിരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.