തോട്ടിലേക്ക് മറിഞ്ഞ ബസിന് തീപിടിച്ചു

ROAD ACCIDENT

ബെംഗളൂരു:എൻ.ഡബ്ലിയൂ.കെ.ആർ.ടി.സിയുടെ രത്‌നഗിരി-ബെലഗാവി ബസ് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു തീപിടിച്ചു.. കോലാപൂർ ജില്ലയിലെ ജാദവ്‌വാദിയിൽ വെച്ച് ബസ് റോഡരികിലെ തോട്ടിലേക്ക് വീണ് തീപിടിച്ചെങ്കിലും ബസിൽ ഉണ്ടായിരുന്ന 13 ഓളം യാത്രക്കാർ അത്ഭുതകരമായിരക്ഷപെട്ടു.വൻ അപകടമാണ്  ഒഴിവായത്

ബസിന്റെ നിയന്ത്രണം വിട്ടതോടെ കാൽനടയാത്രക്കാരിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ എസ് എം മായന്നവർ വാഹനം തിരിക്കുകയായിരുന്നു തുടർന്നാണ് ബസ് ഒരു തോട്ടിൽ വീണു തീപിടിച്ചതെന്നും എൻഡബ്ല്യുകെആർടിസി ബെലഗാവി ഡിവിഷണൽ കൺട്രോളർ പി വൈ നായിക് മാധ്യമങ്ങളോട് പറഞ്ഞു. ബസിൽ ഉണ്ടായിരുന്ന എട്ട് യാത്രക്കാർക്ക് നിസാര പരിക്കേറ്റു.

  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം

ബസ് അതിന്റെ പതിവ് സമയക്രമത്തിൽ ആയിരുന്നുവെന്നും വൈകുന്നേരം 4.30 ഓടെയാണ് സംഭവം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts