അതിർത്തി തർക്കം നിലനിൽക്കുന്ന മേഖല കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കണം ; ഉദ്ധവ് താക്കറെ 

ബെംഗളൂരു: മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കം പ്രദേശങ്ങളെ കേന്ദ്രഭരണ പ്രദേശമായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കണമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിൽ സംസാരിക്കുകയായിരുന്നു ഉദ്ധവ്. മറാത്തി ഭാഷ സംസാരിക്കുന്നവർ കൂടുതലായുള്ള ബെളഗാവി മേഖലയുമായി ബന്ധപ്പെട്ടതാണ് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കം.

  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു

ഇത് ഭാഷയുടെയും അതിർത്തിയുടെയും പ്രശ്‌നമല്ലെന്നും മാനവികതയുടെ പ്രശ്‌നമാണെന്നും ഉദ്ധവ് പറഞ്ഞു. തലമുറകളായി അതിർത്തി ഗ്രാമങ്ങളിൽ മറാത്തി സംസാരിക്കുന്ന ജനവിഭാഗങ്ങൾ താമസിക്കുന്നു. അവരുടെ ജീവിതവും ഭാഷയും ജീവിതരീതിയുമെല്ലാം മറത്തിയാണെന്നും ഉദ്ദവ് സൂചിപ്പിച്ചു. വിഷയത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ ഒരു വാക്കുപോലും പറയുന്നില്ല, വിഷയത്തിൽ സംസ്ഥാനത്തിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നില്ലെങ്കിൽ താക്കറെ കുറ്റപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts