ചെന്നൈ : തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ തുടരുന്നതിനിടെ, സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ ചെന്നൈയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. നഗരത്തിൽ തോരാതെ പെയ്യുന്ന മഴയിൽ കൊളത്തൂർ പ്രദേശവാസികളും വെള്ളക്കെട്ടിൽ വലഞ്ഞു. അതിനിടെ, അടുത്ത നാല് ദിവസങ്ങളിൽ സംസ്ഥാനത്തെ പതിനാറ് ജില്ലകളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിപ്പ് നൽകി
Read MoreDay: 2 November 2022
കന്നഡ രാജ്യോത്സവ ആഘോഷിച്ചു
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ബി ടി എം എസ് ജി പാളയ ക്രിസ്ത്യൻ വിദ്യാലയത്തിൽ കന്നഡ രാജ്യോത്സവ കേരളപ്പിറവി ആഘോഷം നടത്തി. പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു . ലഹരി മരുന്നിനെതിരെ ലഹരി വിരുദ്ധ ക്യാമ്പയിനുകൾ നടത്തുവാൻ യോഗം തീരുമാനിച്ചു . രക്തസാക്ഷിക്തം വരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിജി യുടെ ദീപ്തമായ ഓർമ്മകൾക്ക് മുൻപിൽ യോഗം പ്രമാണം അർപ്പിച്ചു . അന്തരിച്ച നേതാക്കളായ ആര്യാടൻ മുഹമ്മദ് , പുനലൂർ മധു , സതീശൻ പാച്ചേനി എന്നിവർക്ക്…
Read Moreപോക്സോ കേസിലെ പ്രതിയെ കർണാടകയിൽ നിന്നും പിടികൂടി
ബെംഗളൂരു: പട്ടാമ്പി പോക്സോ കേസിൽ വിധി കേട്ടതിന് പിന്നാലെ മുങ്ങിയ പ്രതിയെ കർണാടകത്തിൽ നിന്നും പോലീസ് പിടികൂടി. ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും കടന്നുകളഞ്ഞ പ്രതിയെ ചാലിശ്ശേരി പോലീസാണ് കർണാടകയിൽ നിന്നും പിടികൂടിയത്. പാലക്കാട് എസ്പി വിശ്വനാഥിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് കർണാടകയിൽ നിന്ന് കൂറ്റനാട് ആമക്കാവ് സ്വദേശി ഹരിദാസിനെ പിടികൂടിയത്. പ്രതിയുടെ നമ്പർ ട്രാക്ക് ചെയ്താണ് അന്വേഷണസംഘം ഞായറാഴ്ച കർണാടകയിലേക്ക് തിരിച്ചയച്ചത്. ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ശിക്ഷാവിധി കേട്ട ശേഷമാണ് മുങ്ങിയത്.
Read Moreഭാര്യയിൽ നിന്നും ഗാർഹിക പീഡനം, പ്രധാന മന്ത്രിയ്ക്ക് പരാതി നൽകി ഭർത്താവ്
ബെംഗളൂരു: ഭാര്യയില്‍ നിന്നുള്ള നിരന്തര ഗാര്‍ഹിക പീഡനത്തില്‍ സംരക്ഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഭര്‍ത്താവിന്റെ പരാതി. കര്‍ണാടക സ്വദേശിയായ യദുനന്ദന്‍ ആചാര്യയാണ് നിരന്തരമായി താന്‍ ഭാര്യയില്‍ നിന്ന് നേരിടുന്ന ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് സഹായവും സംരക്ഷണവും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരാതി നൽകിയത്. അതേസമയം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി നിയമപ്രകാരം പരാതിപ്പെടാനായിരുന്നു ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ പ്രതാപ് റെഡ്ഡിയുടെ പ്രതികരണം. ആരെങ്കിലും എന്നെ സഹായിക്കാമോ എന്ന് ആവശ്യപ്പെട്ടുള്ള പരാതി യദുനന്ദന്‍ ആചാര്യ തന്റെ ട്വിറ്റര്‍ മുഖേനയാണ് പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചത്. “ഇത് സംഭവിച്ചപ്പോള്‍…
Read Moreപ്രവീൺ നെട്ടാരു വധം, പ്രതികളെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചു
ബെംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിൻറെ കൊലപാതകത്തിൽ പ്രതികളെ കണ്ടെത്തുന്നവർക്ക് അഞ്ച് ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി. കേസിലെ മുഖ്യപ്രതികളായ മുഹമ്മദ് മുസ്തഫ, തുഫൈൽ എം.എച്ച്., ഉമ്മർ ഫാറൂഖ്, അബൂബക്കർ സിദ്ദിഖ് എന്നിവരെ കണ്ടെത്തുന്നവർക്കാണ് പാരിതോഷികം പ്രഖ്യാപിച്ചത്. മുഹമ്മദ് മുസ്തഫ, തുഫൈൽ എം.എച്ച്. എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപയും ഉമ്മർ ഫാറൂഖ്, അബൂബക്കർ സിദ്ദിഖ് എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 26നാണ് യുവമോർച്ച ദക്ഷിണ…
Read Moreകർണാടകയിൽ നിന്നും കേരളത്തിലേക്ക് പോയ ഗ്യാസ് ലോറി കൊക്കയിലേക്ക് മറിഞ്ഞു
ബെംഗളൂരു: ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടടുത്ത് കര്‍ണാടകയില്‍ നിന്ന് പാചകവാതക സിലിണ്ടറുകളുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിഞ്ഞു. ഒമ്പതാം വളവില്‍വെച്ചാണ് ലോറി 40 അടിയോളം താഴേക്ക് പതിച്ചത്. മരത്തില്‍ തട്ടിനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. തലക്ക് പരിക്കേറ്റ കര്‍ണാടക സ്വദേശിയായ ഡ്രൈവര്‍ രവികുമാറിനെ വൈത്തിരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടോടെ ലോറിയും സിലിണ്ടറുകളും മാറ്റാന്‍ നടപടികളാരംഭിച്ചു.
Read Moreപ്രായപൂർത്തിയാവാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരം ; ഹൈക്കോടതി
ബെംഗളൂരു: പ്രായപൂര്‍ത്തിയാവാത്ത ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ ആളെ പോക്സോ കേസില്‍നിന്ന് ഒഴിവാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവ്. പോക്സോയും ഇന്ത്യന്‍ ശിക്ഷാ നിയമവും വ്യക്തിനിയമങ്ങള്‍ക്കു മുകളിലാണെന്ന്, ജസ്റ്റിസ് രാജേന്ദ്ര ബദാമികര്‍ നിരീക്ഷിച്ചു. മുസ്ലിം വ്യക്തിനിയമ പ്രകാരം 15 വയസ്സായ പെണ്‍കുട്ടിക്കു വിവാഹമാവാമെന്നും അതുകൊണ്ടുതന്നെ ഭര്‍ത്താവിനെതിരെ പോക്സോ നിലനില്‍ക്കില്ലെന്നുമുള്ള വാദം കോടതി തള്ളി. ശൈശവ വിവാഹ നിരോധ നിയമവും ഇതില്‍ ബാധകമാവില്ലെന്ന് പ്രതിഭാഗം വാദിച്ചു. കുട്ടികളെ ലൈംഗിക അതിക്രമത്തില്‍നിന്നു രക്ഷിക്കാന്‍ രൂപപ്പെടുത്തിയ പ്രത്യേക നിയമാണ് പോക്സോയെന്ന് കോടതി നിരീക്ഷിച്ചു. വ്യക്തിനിയമങ്ങള്‍ക്കു മുകളിലാണ് അതിനു സ്ഥാനം. പോക്സോ…
Read Moreരഥോത്സവത്തിനിടെ രഥം തകർന്ന് വീണു
ബെംഗളൂരു: ചാമരാജനഗറിലെ ചന്നപ്പനപുര ഗ്രാമത്തില്‍ രഥോത്സവത്തിനിടെ കൂറ്റൻ രഥം തകര്‍ന്നുവീണു. ഗ്രാമത്തിലെ വീരഭദ്രേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടത്തിയ രഥ ഘോഷയാത്രക്കിടെയാണ് ചക്രങ്ങള്‍ തകര്‍ന്ന് രഥം താഴെ വീണത്. അപകടത്തില്‍ ആളപായമില്ല. ചക്രങ്ങള്‍ പൂർണമായും തകര്‍ന്നു, രഥത്തിന്റെ ചക്രങ്ങള്‍ തകര്‍ന്ന് തുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സമീപത്തുണ്ടായിരുന്ന ജനങ്ങളെ മാറ്റിയതിനാലാണ് വന്‍ അപകടം ഒഴിവായത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് വീരഭദ്രേശ്വര ക്ഷേത്രത്തില്‍ ഉത്സവം നടത്തുന്നത്. രഥോത്സവം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും മറ്റു ചടങ്ങുകളോടെ ഉത്സവം പൂര്‍ത്തിയാക്കി.
Read Moreവളർത്തു മൃഗങ്ങൾക്ക് യാത്ര ചെയ്യാൻ ഇനി അര ടിക്കറ്റ് മതി
ബെംഗളൂരു: കർണാടക ആർ.ടി.സിയിൽ യാത്രക്കാർക്കൊപ്പം സഞ്ചരിക്കുന്ന വളർത്തുമൃഗങ്ങൾക്ക് ഇനി മുതൽ അര ടിക്കറ്റ് നൽകിയാൽ മതി. യാത്രക്കാരിൽനിന്നുള്ള അഭ്യർത്ഥന മാനിച്ച്, ബസിൽ യാത്ര ചെയ്യുന്ന വളർത്തുമൃഗങ്ങൾക്കുള്ള ടിക്കറ്റ് നിരക്ക് പകുതിയാക്കാൻ തീരുമാനിച്ചതായി കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. നേരത്തേ ഇവക്ക് മുഴുവൻ ടിക്കറ്റും എടുക്കണമായിരുന്നു. കർണാടക വൈഭവ, രാജഹംസ, നോൺ- എ.സി സ്ലീപ്പർ, എ.സി ബസുകളിലും ഇത് ബാധകമാണ്. വളർത്തു നായ്ക്കു പുറമെ, പക്ഷികൾക്കും പൂച്ചകൾക്കും ഇതേ നിരക്കാണ് ഈടാക്കുക. മുമ്പ് ചിക്കബല്ലാപുരയിൽ കർണാടക ബസിൽ വളർത്തുകോഴിയുമായി യാത്രചെയ്ത കർഷകനിൽനിന്ന് കോഴിക്ക് ഫുൾ ടിക്കറ്റ് കണ്ടക്ടർ…
Read Moreപുനീത് രാജ്കുമാർ ഇനി പാഠ്യപദ്ധതിയിൽ
ബെംഗളൂരു: സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതിയിൽ അന്തരിച്ച നടൻ പുനീത് രാജ്കുമാറിനെക്കുറിച്ചുള്ള പാഠഭാഗം ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. പുനീതിനെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തണമെന്ന് ആവശ്യമുയരുന്നുണ്ടെന്നും അതിനാൽ സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യുമെന്ന് ബൊമ്മെ വ്യക്തമാക്കി. രാജ്യോത്സവ ആഘോഷത്തോടനുബന്ധിച്ച് കണ്ഠീരവ സ്റ്റേഡിയത്തിൽ വിദ്യാർഥികളുടെ നൃത്തപരിപാടികളും അരങ്ങേറി.
Read More