‘എലിസബത്തിന് മറ്റൊരു ഭര്‍ത്താവുണ്ട് ഡോക്ടറാണ്; അവർ വർഷങ്ങളായി മരുന്ന് കഴിക്കുന്നു; ഞങ്ങൾ ജീവിച്ചോട്ടെ’; വെളിപ്പെടുത്തലുമായി കോകില

നടൻ ബാലയുടെ മുൻ പങ്കാളിയായ ഡോ. എലിസബത്തിനെതിരേ ഗുരുതര വെളിപ്പെടുത്തലുമായി ഭാ​ര്യ കോകില. എലിസബത്ത് രഹസ്യമായി മറ്റൊരു വിവാഹം നടത്തിയിരുന്നതായും അത് ബാലയിൽ നിന്ന് മറച്ചുവച്ചതായും കോകില ആരോപിച്ചു.

കഴിഞ്ഞ 15 വർഷമായി എലിസബത്ത് മരുന്ന് കഴിക്കുന്നുണ്ടെന്നും അവർക്കെതിരെയുള്ള പോലീസ് പരാതികളുടേയും സഹോദരനുമായുള്ള വാട്സാപ്പ് സന്ദേശങ്ങളുടേയും സ്ക്രീൻ ഷോട്ടുകളും പങ്കുവച്ചുകൊണ്ടാണ് കോകിലയുടെ വെളിപ്പെടുത്തൽ.

ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് കോകിലയുടെ ​ഗുരുതരമായ ആരോപണവുമായി രം​ഗത്തെത്തിയിരിക്കുന്നത്.

“ചില പ്രശ്നങ്ങൾ കാണുമ്പോൾ വിഷമം തോന്നുന്നുണ്ട്. ഞാനും ഒരു പെണ്ണ് ആണ്, എനിക്കും വിഷമങ്ങളുണ്ട്. നിങ്ങൾ എനിക്ക് പിന്തുണ നൽകുമെന്നാണ് കരുതുന്നത്. എലിസബത്ത് ചേച്ചിക്ക് വേണ്ടിയാണ് ഈ വിഡിയോ സന്ദേശം.

കുറച്ച് മുമ്പ് ഞാനൊരു വീഡിയോ കണ്ടു. എന്നെ വെല്ലുവിളിച്ചത് പോലെയാണ് തോന്നിയത്. പലതരത്തിലുള്ള ആരോപണങ്ങളാണ് നിങ്ങൾ ഉന്നയിക്കുന്നത്. മാമ എല്ലാം തുറന്നു പറഞ്ഞിട്ടില്ല. അതെല്ലാം പറഞ്ഞാൽ നാണക്കേട് ഞങ്ങൾക്കാണ്, നിങ്ങൾക്കല്ല.

മാമയോടൊപ്പം ഞാൻ വളരെ സന്തോഷത്തോടെയാണ് കഴിയുന്നത്. അതേപോലെ നിങ്ങൾ രജിസ്റ്റർ വിവാഹം ചെയ്ത കാര്യം ജനങ്ങളോട് തുറന്ന് പറയണം. പറ്റിക്കുന്നു വെന്ന് പറയുന്നു, ശരിക്കും നിങ്ങൾ അല്ലെ ജനങ്ങളെ പറ്റിക്കുന്നത്. നിങ്ങളുടെ ഭർത്താവ് ആരാണ് എന്ന കാര്യം ആദ്യം വെളിപ്പെടുത്തണം. ഭർത്താവ് ഒരു ഡോക്ടറല്ലേ. അയാളെപ്പറ്റി പറയൂ. സ്വന്തം ഭർത്താവിനൊപ്പം സന്തോഷത്തോടെ ഇരിക്ക്. ഒന്നും വേണ്ടെന്ന പറഞ്ഞല്ലേ നിങ്ങൾ പോയത്. പിന്നെന്തിനാണ് ഇപ്പോൾ വന്ന് സംസാരിക്കുന്നത്.

വിവാഹത്തിന് മുമ്പേ ഇതൊക്കെ ജനങ്ങളോട് പറയേണ്ടതായിരുന്നു. അന്ന് മാമയാണ് പറഞ്ഞത്, വേണ്ട പോട്ട് പാവം സന്തോഷമായിരിക്കട്ടെ എന്ന്. നിങ്ങൾ പറയുന്നതിൽ എത്രത്തോളം സത്യമുണ്ട്. കള്ളമാണ് എന്നത് എനിക്ക് അറിയാം. എങ്ങനെയാണ് ഒരാൾക്ക് ഇങ്ങനെ സംസാരിക്കാൻ പറ്റുന്നത്. 15 വർഷമായി നിങ്ങൾ മരുന്ന് കഴിക്കുന്നതും എല്ലാവരോടും തുറന്നു പറയണം. എല്ലാരും കരുതുന്നത് എലിസബത്ത് ചേച്ചി ഒരു ഡോക്ടർ, പാവമാണ് എന്നൊക്കെയാണ്.

അവരുടെ ജീവിതത്തിൽ എന്ത് നടക്കുന്നുവെന്ന് നിങ്ങക്കറിയില്ല. ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ. അതല്ലെങ്കിൽ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്തോ ഞങ്ങൾ എന്ത് ചെയ്യണമെന്ന് ഞങ്ങളും നോക്കിക്കോള്ളാം. എല്ലാത്തിനും ഞങ്ങളുടെ കൈയ്യിൽ തെളിവുണ്ട്. മാമ പറയുന്നത് ഒന്നും വേണ്ട വിട്ടേക്കു എന്നാണ്. കേസ് കൊടുക്കാൻ ആഗ്രഹിക്കുന്നില്ല.

എന്റെ ഭർത്താവും നിങ്ങളുടെ സഹോദരൻ ക്രിസ്റ്റഫറും തമ്മിലുള്ള ഫോൺ മെസേജിന്റെ സ്ക്രീൻ ഷോട്ട്, നിങ്ങൾക്കെതിരായ പൊലീസ് പരാതിയുടെ പകർപ്പ്, ഡിപ്രഷൻ കൂടി ആത്മഹത്യ പ്രവണത കാണിക്കുന്ന അവസ്ഥയിൽ നിങ്ങൾ ഇരുന്നതിന്റെ മെഡിക്കൽ റിപ്പോർട്ട് എല്ലാം ഞങ്ങളുടെ കൈയിലുണ്ട്. ഇതൊന്നും എല്ലാവരുടെയും മുന്നിൽ തുറന്നു കാണിക്കണമെന്ന് ഞങ്ങൾക്ക് ആഗ്രഹമില്ലായിരുന്നു. ഇനി ഞാൻ പറഞ്ഞ കാര്യങ്ങൾക്ക് മറുപടി നൽകിയിട്ട് മറ്റ് കാര്യങ്ങൾ പറയൂ’- കോകില പറഞ്ഞു.

നിങ്ങൾ അവസാനം പോസ്റ്റ് ചെയ്ത വീഡിയോ ആയ ‘വാട്ട് ഐ ഹാവ് ടു സേ’ അതിനാണ് ഞാനീ മറുപടി നൽകുന്നത്. നിങ്ങൾ വിവാഹം ചെയ്ത് തിരിച്ചു വന്ന ശേഷം മാമയെ പറ്റിക്കാൻ നോക്കി. പിന്നീട് ഒന്നരവർഷത്തിന് ശേഷം വീണ്ടും വന്ന അദ്ദേഹത്തെ ഉപദ്രവിക്കുകയാണ്. അതിന്റെ കാരണം എനിക്കറിയില്ല. ഇനി എന്റെ ആരോപണത്തിന് മറുപടി പറഞ്ഞിട്ട് മറ്റു വിഷയങ്ങൾ പറഞ്ഞാൽ മതി- കോകില ‌വീഡിയോയിൽ കൂടി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us