ബെംഗളൂരുവിൽ ഷൂ റാക്കിൽ ഒളിപ്പിച്ചുവെച്ച താക്കോൽ എടുത്ത് വീട്ടിൽ മോഷണം

ബെംഗളൂരു : ബെംഗളൂരുവിൽ ഷൂ റാക്കിൽ ഒളിപ്പിച്ചുവെച്ച താക്കോൽ ഉപയോഗിച്ച് വീട് തുറന്ന് മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കവർന്നു.

ബന്ദേപാളയിലെ അടച്ചിട്ട വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ജോലിക്ക് പോയപ്പോൾ താക്കോൽ ഷൂ റാക്കിലായിരുന്നു ഒളിപ്പിച്ചു വെച്ചത്.

ഇതു മനസ്സിലാക്കിയ മോഷ്ടാവ് താക്കോൽ കണ്ടുപിടിച്ച് വീട് തുറക്കുകയായിരുന്നു. ഭദ്രാവതി സ്വദേശിയായ പ്രതിയെ പിടികൂടിയതായി പോലീസ് പറഞ്ഞു.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

മോഷ്ടിച്ച സ്വർണം ഇയാൾ ജയനഗറിലെ കടയിൽ വിറ്റിരുന്നു. വീടു പൂട്ടിപ്പോകുമ്പോൾ താക്കോൽ ഷൂ റാക്കിലോ കാർപ്പെറ്റിനടിയിലോ ചെടിച്ചട്ടിയിലോ വെക്കരുതെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts