ഹെൽമറ്റില്ലാതെ മടിവാളയിൽ പിടിക്കപ്പെട്ട സ്കൂട്ടറുകാരന് 42,500 രൂപ പിഴ!

ബെംഗളൂരു: നഗരത്തിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച് വാഹനമോടിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇത്തരം ലംഘനങ്ങൾ തുടർച്ചയായി നടത്തിയ ഒരാൾക്ക് കിട്ടിയ എട്ടിന്റെ പണിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

വെള്ളിയാഴ്ച ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന മടിവാള പൊലീസ് അരുൺ കുമാർ എന്ന ആളെ അദ്ദേഹത്തിന്റെ സെക്കൻഡ് ഹാൻഡ് സ്‌കൂട്ടറിനെ തടഞ്ഞതോടെ പഴയ നിയമ ലംഘനങ്ങളുടെ കണക്കും പുറത്തു വന്നു. അരുണിന് മുന്നിലേക്ക് പൊലീസ് വെച്ച് നീട്ടിയത് രണ്ട് മീറ്ററോളം നീളമുള്ള ചെലാനാണ്. അതായത് രണ്ട് വർഷത്തെ കുടിശിക.

  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു

ഹെൽമെറ്റ് ധരിക്കാതെയും നമ്പർ പ്ലേറ്റ് ഉറപ്പിക്കാതെയും സ്കൂട്ടറുമായി പായുന്നത് കണ്ടാണ് അരുണിനെ പൊലീസ് തടഞ്ഞത്. പക്ഷെ പഴയ കണക്ക് ചികഞ്ഞെടുത്തപ്പോൾ ഒന്നിനുപുറകെ ഒന്നായി തെളിഞ്ഞത് 77 ഓളം ഗതാഗത നിയമലംഘനങ്ങൾ. ട്രാഫിക്‌ സിഗ്നൽ തെറ്റിക്കലും ട്രിപ്പിളടിക്കലുമായിരുന്നു അധികവും. ഒടുക്കം രണ്ട് വർഷത്തെ പിഴ കൂട്ടിനോക്കിയപ്പോൾ മൊത്തം 42,500 രൂപ.

വിറ്റാൽ 30,000 രൂപ പോലും കിട്ടാത്ത സ്കൂട്ടറിന് ഇത്രയും വലിയ തുക പിഴയടയ്ക്കുന്നതിൽ എന്തർത്ഥം എന്നായി അരുൺ. സബ് ഇൻസ്‌പെക്ടർ ശിവരാജ് കുമാർ അംഗാദിയും സംഘവും വാഹനം പിടിച്ചെടുത്തു. അരുണിനെതിരെ നടപടികൾ സ്വീകരിക്കുമെന്നും പിഴയടക്കാനുള്ള നോട്ടിസയക്കുമെന്നും പൊലീസ് പറഞ്ഞു. പിഴയൊടുക്കിയില്ലെങ്കിൽ സ്‌കൂട്ടർ ലേലത്തിൽ വിൽക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
[masterslider id="10"]

Related posts