നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് വ്യാപക പരാതികൾ; കുഴികൾ ഉടൻ അടയ്ക്കുമെന്ന് ബി.ബി.എം.പി.

ബെംഗളൂരു: നഗരത്തിന്റെ പലഭാഗങ്ങളിലും റോഡുകൾ തകർന്നതിനാൽ ഗതാഗതം ദുഷ്കരമാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ റോഡുകൾ കൂടുതൽ തകർന്നു. പലയിടങ്ങളിലും വാഹനങ്ങൾക്ക് മര്യാദയ്ക്കു കടന്നുപോകാൻ പറ്റാത്ത അവസ്ഥയായതിനാൽ ഗതാഗതക്കുരുക്ക് പതിവാണ്.

പലയിടങ്ങളിലും വാഹനങ്ങൾക്ക് മര്യാദയ്ക്കു കടന്നുപോകാൻ പറ്റാത്ത അവസ്ഥയായതിനാൽ ഗതാഗതക്കുരുക്ക് പതിവാണ്. ബി.ബി.എം.പി.യുടെ എട്ടു സോണുകളിലെയും റോഡുകൾ തകർന്നിട്ടുണ്ട്. ബി.ബി.എം.പി.യുടെ അനുമതിയില്ലാതെ ജലഅതോറിറ്റിയും സീവേജ് ബോർഡും ബെസ്‌കോമും മറ്റു സ്വകാര്യ ഇന്റർനെറ്റ് സേവന ദാതാക്കളും റോഡുകൾ വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്.

റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് വ്യാപക പരാതികളുയർന്നതോടെ റോഡുകളിലെ കുഴികൾ അടയ്ക്കാനുള്ള നടപടികളുമായി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). ബി.ബി.എം.പി. അഡ്മിനിസ്‌ട്രേറ്റർ ഗൗവര് ഗുപ്ത, കമ്മിഷണർ എൻ. മഞ്ജുനാഥ പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ എത്രയും വേഗം റോഡിലെ കുഴികൾനികത്താൻ തീരുമാനിച്ചു.

ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ബെംഗളൂരുവിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള കണ്ണൂർ ഗ്രാമത്തിൽ ബി.ബി.എം.പി. പുതിയതായി നിർമിച്ച ടാർ പ്ലാന്റിൽ നിന്നുള്ള ടാർ ഉപയോഗിക്കാൻ ഗൗരവ് ഗുപ്ത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മണിക്കൂറിൽ 100 മുതൽ 120 ടൺ വരെ ടാർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റ് അടുത്തിടെയാണ് ഉ്ദഘാടനം ചെയ്തത്. ദിവസേന 40 ട്രാക്ടർ ലോഡ് ടാർ പ്ലാന്റിൽ നിന്ന് കൊണ്ടുപോകാൻ സാധിക്കുമെന്നും ഇതിനായി പ്രത്യേക വാഹനങ്ങൾ ഉണ്ടെന്നും ഗൗരവ് ഗുപ്ത പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us