ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല; ഇ.ഡി.

ബെംഗലൂരു: നഗരത്തിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്.

സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതെ കുറിച്ച് വിവരങ്ങൾ നൽകാൻ ബിനീഷ് കോടിയേരി തയ്യാറാകുന്നില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്നലെ പതിനൊന്ന് മണിക്കൂറാണ് ഇഡി ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യൽ നീളാൻ കാരണം ബിനീഷിന്‍റെ നിസ്സകരണമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. മയക്കുമരുന്ന് ഇടപാടിൽ ബിനീഷിനു അറിവുണ്ടെന്നു തെളിഞ്ഞാൽ എൻസിബിയെ വിവരം അറിയിക്കുമെന്നും ഇഡി അറിയിച്ചു.

  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല

ഇതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്ന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ കാണാൻ അനുമതി തേടി കർണാടക ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സഹോദരൻ ബിനോയ് കോടിയേരി. ബന്ധുക്കൾക്കും അഭിഭാഷകർക്കും ബിനീഷിനെ കാണാൻ അനുമതി നൽകണമെന്നാണ് ആവശ്യം.

ശനിയാഴ്ചതന്നെ അവർ ഹൈക്കോടതിയെ സമീപിച്ചേക്കും. കർണാടക ഹൈക്കോടകി ജഡ്ജിയുടെ വീട്ടിലെത്തി ഹർജി നൽകി ബിനീഷിനെ കാണാൻ അനുമതി തേടാനുള്ള ശ്രമം ബിനോയിയും അഭിഭാഷകരും വെള്ളിയാഴ്ച രാത്രിയോടെ നടത്തിയിരുന്നു. എന്നാൽ നീക്കം ഫലം കാണാതെ വന്നതോടെയാണ് ശനിയാഴ്ച ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യാനുള്ള നീക്കം.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

ബിനോയ് കോടിയേരി ഇ.ഡി ഓഫീസിലെത്തി ബിനീഷിനെ കാണാൻ ഇന്നലെ വൈകീട്ടോടെ ശ്രമം നടത്തിയെങ്കിലും അധികൃതർ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ബിനോയിക്ക് ബിനീഷിനെ കാണാതെ മടങ്ങേണ്ടിയും വന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ദയനീയാവസ്ഥയിൽ; ആൾപ്പാർപ്പില്ലാത്ത ഇടങ്ങളും വെളിച്ചമില്ലായ്മയും യാത്രികരെ ഭീതിയിലാഴ്ത്തുന്നു
[masterslider id="10"]

Related posts