ഗോഡൗണിൽ തീപിടിത്തം; ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കൾ കത്തിനശിച്ചു

ബെംഗളൂരു: നഗരത്തിലെ ഉള്ളാൾ മെയിൻ റോഡിലുള്ള ഒരു ഗോഡൗണിൽ വെള്ളിയാഴ്ച രാത്രി 11:30 ഓടെ വൻ തീപിടുത്തമുണ്ടായി. സാധനങ്ങൾ സൂക്ഷിച്ചിരിക്കെയായിരുന്നു തീപിടുത്തം. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു.

മദ്യലഹരിയിൽ ഗോഡൗണിന് തീയിട്ടതാകാമെന്ന് സംശയിക്കുന്നു. ടാറ്റാ ഏസ് ഗുഡ്സ് വാഹനവും തീയിൽ കത്തിനശിച്ചു. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, ഗോഡൗൺ അടച്ചുപൂട്ടി രാത്രി 7.30 ഓടെ ഉടമ വീട്ടിലേക്ക് പോയിരുന്നു, പിന്നീട് അക്രമികൾ തീയിട്ടതായിരിക്കാമെന്ന് കരുതുന്നത്

  തീരദേശ കർണാടക ഉൾപ്പെടെ ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ റെഡ് അലേർട്ട്

തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി തീ അണച്ചു. ആറ് അഗ്നിശമന സേനാ യൂണിറ്റുകൾ വിന്യസിച്ചു, തീപിടിക്കുന്ന വസ്തുക്കളുടെ സാന്നിധ്യം കാരണം വേഗത്തിൽ പടർന്ന തീ അണയ്ക്കാൻ ഏകദേശം 5-6 മണിക്കൂർ എടുത്തു.

തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്ന് ജ്ഞാനഭാരതി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവതിയിൽ നിന്നും മൂന്നുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us