500 കോടി രൂപ ആവശ്യപ്പെട്ട് വിപ്രോക്ക് ഭീഷണി, സുരക്ഷ ശക്തമാക്കി അധികൃതർ.

ബെംഗളൂരു: അഞ്ഞൂറു കോടി രൂപ നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും എന്ന് അറിയിച്ചു കൊണ്ട് വിപ്രോക്ക് രണ്ട് ദിവസം മുൻപ് ഭീഷണി സന്ദേശം ലഭിച്ചു.72 മണിക്കൂറിനകം ബിറ്റ് കോയിൻ രൂപത്തിൽ ഡിജിറ്റലായി പണം കൈമാറണം എന്നാണ് ആവശ്യം.

ഭീഷണി സ്ഥിരീകരിച്ച കമ്പനി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും  ജോലികൾ സാധാരണ രീതിയിൽ നടക്കുന്നതായും അറിയിച്ചു.എല്ലാ ഓഫീസുകളിലേയും  സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വിപ്രോക്ക് ഒരേ ഇ മെയിൽ ഐഡിയിൽ നിന്നു തന്നെ ഭീഷണി ലഭിക്കുന്നത്. 500 കോടി രൂപ 20 ദിവസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ ജൈവായുധ അക്രമണം നടത്തുമെന്നാണ് കഴിഞ്ഞ മാസം ലഭിച്ച ഭീഷണിയിൽ ഉണ്ടായിരുന്നത്.

ആവണക്കിന്റെ കുരുവിൽ നിന്ന് ലഭിക്കുന്ന വിഷപദാർത്ഥമായ റൈസിൻ ,ഡ്രോൺ ഉപയോഗിച്ചോ ഭക്ഷണ പദാർത്ഥത്തിലൂടെയോ ടോയ്‌ലെറ്റ് പേപ്പറിലൂടെയോ കമ്പനിക്ക് നേരെ പ്രയോഗിക്കുമെന്നായിരുന്നു ഭീഷണി. പോലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ല. നാലു വർഷം മുൻപും വിപ്രോ ഓഫീസ് തകർക്കുമെന്നുള്ള ഭീഷണി ലഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!
[masterslider id="10"]

Related posts