ബെംഗളൂരു ∙ വഴക്കിട്ടു പിരിഞ്ഞ ദമ്പതികൾ പരസ്പരം നൽകിയത് 67 കേസുകൾ! ഏഴു വർഷമായി പോരടിക്കുന്ന ദമ്പതികളെ ഇനി കേസ് നൽകുന്നതിൽനിന്നു സുപ്രീംകോടതി വിലക്കി. യുഎസ് പൗരത്വമുള്ള ഐടി ജീവനക്കാരനായ ഭർത്താവ് 58 കേസാണ് ഏഴു വർഷത്തിനിടെ ഭാര്യക്കെതിരെ നൽകിയത്. ഇവർ തിരികെ ഒൻപതെണ്ണവും. ഗാർഹിക പീഡനം കോടതിയലക്ഷ്യം വരെയുള്ളവ ഇതിലുണ്ട്. 2002ൽ വിവാഹിതരായ ഇരുവരും അമേരിക്കയിലായിരുന്നു.
2009ൽ കുട്ടി ജനിച്ചശേഷമാണ് അകന്നത്. തിരികെപോന്ന ഭാര്യ ബെംഗളൂരുവിൽ രക്ഷിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. ദമ്പതികളുടെ പോര് ഒൻപതു വയസ്സുള്ള മകനെ മാനസികമായും വൈകാരികമായും ബാധിക്കുമെന്നും കോടതി വിലയിരുത്തി. രക്ഷിതാക്കളുടെ അനാവശ്യ ഇടപെടൽ കുട്ടിയുടെ പഠനത്തെ ബാധിക്കുന്നതായി സ്കൂൾ അറിയിച്ചു. ഇതേ തുടർന്ന് ഇവർ സ്കൂളിൽ ചെല്ലുന്നതു നിയന്ത്രിക്കാൻ പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തി.
ഇരുവരുടെയും വിവാഹമോചന ഹർജി, കുട്ടിയുടെ സംരക്ഷണച്ചുമതല തുടങ്ങിയ കാര്യങ്ങളിലും പരസ്പരം നൽകിയ കേസുകളിലും ആറുമാസത്തിനകം തീർപ്പുണ്ടാക്കാൻ ബെംഗളൂരുവിലെ കോടതിക്കു നിർദേശം നൽകുകയും ചെയ്തു.അതുവരെ പുതിയ കേസുകളൊന്നും ഫയൽ ചെയ്യരുതെന്നും ഇരുവരോടും ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.