വീഡിയോ: ബുള്ളറ്റില്‍ പറന്ന് പതിനെട്ടുകാരി!

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ മണിക്കൂറില്‍ 241.40 കിലോമീറ്റര്‍ വേഗതയില്‍ പറന്ന് പതിനെട്ടുകാരിയുടെ റെക്കോര്‍ഡ്‌. കൈല റിവസ് എന്ന 18 കാരിയാണ് റെക്കോര്‍ഡിട്ടത്.

പുതിയ 650 സിസി ബൈക്കായ കോണ്ടിനെന്‍റല്‍ ജിടിയുടെ മോഡിഫൈഡ് വേര്‍ഷനില്‍ പറന്നാണ് ഇവര്‍ റെക്കോര്‍ഡ്‌ സ്വന്തമാക്കിയത്. യുഎസിലെ ബോണ്‍വില്ലയിലെ സാള്‍ട്ട് ഫ്ലാറ്റിലാണ് റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്‍റല്‍ ജിടി റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

ഏകദേശം 20 പ്രാവശ്യം കൈല ബൈക്കില്‍ പറന്നു. നിലവില്‍ പന്ത്രണ്ടിലധികം സ്പീഡ് റെക്കോര്‍ഡ് സ്വന്തം പേരിലുള്ള റൈഡറാണ് കൈല. ഷറിന്‍റെ ഉടമസ്ഥതയിലുള്ള ഹാരിസ് പെര്‍ഫോമന്‍സ് കമ്പനിയാണ് ബൈക്കിനെ മോഡിഫൈ ചെയ്തത്.

കോണ്ടിനെന്‍റല്‍ ജിടി 650 ന്‍റെ പ്രൊഡക്ഷന്‍ പതിപ്പില്‍ നിന്ന് ധാരാളം മാറ്റങ്ങളുണ്ട് റെക്കോര്‍ഡിട്ട ബൈക്കിന്. പരമാവധി വേഗം കിട്ടാന്‍ വേണ്ടി ഭാരം കുറഞ്ഞ ഷാസിയും സസ്‌പെന്‍ഷനുമാണ് നല്‍കിയത്.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

റെക്കോര്‍ഡ് പ്രകടനത്തിനെ ഔദ്യോഗികമാക്കാന്‍ ഫെഡറേഷന്‍ ഇന്‍റര്‍നാഷണല്‍ മോട്ടോര്‍സൈക്ലിസത്തിന്‍റെ സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
[masterslider id="10"]

Related posts