ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും വെള്ളിയും നേടിയ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്. ഡൽഹിയിൽ ചേർന്ന അവാർഡ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
അവാർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടി ജിന്‍സണ്‍ ഇന്ത്യയുടെ അഭിമാനമായിരുന്നു. കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയാണ് ജിന്‍സണ്‍.
അടുത്തിടെ നടന്ന മുഴുവന്‍ ചാംപ്യന്‍ഷിപ്പുകളിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഈ ഇരുപത്തിയേഴുകാരന്‍ നടത്തിയത്. ചക്കിട്ടപാറയിലെ മണ്‍പാതയിലൂടെയാണ് ജിന്‍സണ്‍ ഓടി തുടങ്ങിയത്.
ചക്കിട്ടപാറ ഗ്രാമീണ സ്‌പോര്‍ട്‌സ് അക്കാഡമിയിലെ കെ.എം. പീറ്ററായിരുന്നു ആദ്യകാല പരിശീലകന്‍. കുളത്തുവയല്‍ സെന്റ്‌സം ജോര്‍ജ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്‌കൂള്‍ കായിക മേളകളില്‍ തിളങ്ങിയ ജിന്‍സണ്‍ കണ്ണൂര്‍ സ്വദേശി മഹുമ്മദ് കുഞ്ഞിയുടെ കീഴില്‍ ആര്‍മിയില്‍ നിന്ന് രാജ്യാന്തര താരമായി ഉയരുകയായിരുന്നു.
ജോണ്‍സനാണ് അച്ഛന്‍. ശൈലജയാണ് ജിന്‍സന്‍റെ അമ്മ. സഹോദരി ജി. താര കുടുംബത്തോടൊപ്പം ചെന്നൈയില്‍ താമസമാണ്.
ഇന്ത്യയുടെ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയേയും ഭാരോദ്വഹന താരം മീരാഭായ് ചാനുവിനേയും ഖേല്‍രത്‌ന പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മീരാഭായ് ചാനുവിന്‍റെ പരിശീലകന്‍ വിജയ് ശര്‍മ്മ ദ്രോണാചാര്യ അവാര്‍ഡിനുള്ള ശുപാര്‍ശപ്പട്ടികയിലുണ്ട്. ഒപ്പം ടേബിള്‍ ടെന്നീസ് പരിശീലകന്‍ ശ്രീനിവാസ റാവുവും ബോക്‌സിങ് പരിശീലകന്‍ സി.എ കുട്ടപ്പയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
കായികരംഗത്തെ സമഗ്ര സംഭവാനക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് മലയാളി ഒളിമ്പ്യന്‍ ബോബി അലോഷ്യസിനെ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒപ്പം ഭാരത് ഛേത്രി (ഹോക്കി), സത്യദേവ് പ്രസാദ് ( അമ്പെയ്ത്ത്), ദാദു ചൗഗുളെ (ഗുസ്തി) എന്നിവരും ശുപാര്‍ശ പട്ടികയിലുണ്ട്.
റിട്ടയേര്‍ഡ് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ അധ്യക്ഷനായ കമ്മിറ്റിയാണ് ശുപാര്‍ശ പട്ടിക തയ്യാറാക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടിയ സമരേശ് ജംഗ്, ബാഡ്മിന്റണ്‍ താരം അശ്വിനി പൊന്നപ്പ, മുന്‍ ബോക്‌സിങ് പരിശീലകന്‍ ജി.എസ് സന്ധു, ഹോക്കി പരിശീലകന്‍ എ.കെ ബന്‍സാല്‍, അമ്പെയ്ത്ത് പരിശീലകന്‍ സഞ്ജീവ് സിങ്ങ്, സായിയുടെ സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ഒങ്കാര്‍ കേദിയ, ജോയിന്റ് സെക്രട്ടറി ഇന്ദര്‍ ധാംജിയ എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.