വീണ്ടും തലകുനിച്ച് നഗരം; അഞ്ചു വയസുള്ള നാടോടി പെൺകുട്ടി കൂട്ട മാനഭംഗത്തിനിരയായി ഗുരുതരാവസ്ഥയിൽ.

ബെംഗളൂരു : ആരാമ നഗരത്തെ വീണ്ടും നാണക്കേടിന്റെ പടുകുഴിയിലേക്കെറിഞ്ഞു കൊണ്ട് ഒരു വാർത്ത കൂടി.ഇപ്രാവശ്യം അഞ്ച് വയസ്സുകാരിയായ നാടോടി പെൺകുട്ടിയാണ് ഇര.കുട്ടി ഇപ്പോൾ ഗുരുതരാവസ്ഥയിൽ ബോറിംഗ് ഹോസ്പിറ്റലിൽ ചികിൽസയിലാണ്.

കെ ജി ഹളളിക്ക് സമീപം റോഡരികിൽ ടെന്റ് കെട്ടിത്താമസിക്കുന്ന തൊഴിലാളിയുടെ മകളാണ് പെൺകുട്ടി. രാത്രിയിൽ പ്രാഥമികാവശ്യങ്ങൾക്കായി പുറത്തിറങ്ങിയതിന് ശേഷം കാണാതാകുകയായിരുന്നു. പിന്നീട് സമീപത്ത് തലക്ക് ഗുരുതരമായ നിലയിൽ കണ്ടെത്തുകയായിരുന്നു. അബോധാവസ്ഥയിലാണ് പോലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചത്.

  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!

പിന്നീട് കുട്ടിയെ അന്വേഷിച്ചു നടന്ന അമ്മയെയും ഹോസ്പിറ്റലിൽ എത്തിച്ചു, കുട്ടിയുടെ ഒരു കൈ വിരൽ മുറിഞ്ഞ് തൂങ്ങിയ അവസ്ഥയിൽ ആയിരുന്നു. ആന്തരികാവയവങ്ങൾക്ക്  പരിക്കില്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നിവാസികൾ സൂക്ഷിക്കുക! അടുത്ത 3 ദിവസത്തേക്ക് നഗരത്തിൽ മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts