വളർത്തു മൃഗങ്ങൾക്ക് യാത്ര ചെയ്യാൻ ഇനി അര ടിക്കറ്റ് മതി 

ബെംഗളൂരു: കർണാടക ആർ.ടി.സിയിൽ യാത്രക്കാർക്കൊപ്പം സഞ്ചരിക്കുന്ന വളർത്തുമൃഗങ്ങൾക്ക് ഇനി മുതൽ അര ടിക്കറ്റ് നൽകിയാൽ മതി. യാത്രക്കാരിൽനിന്നുള്ള അഭ്യർത്ഥന മാനിച്ച്, ബസിൽ യാത്ര ചെയ്യുന്ന വളർത്തുമൃഗങ്ങൾക്കുള്ള ടിക്കറ്റ് നിരക്ക് പകുതിയാക്കാൻ തീരുമാനിച്ചതായി കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. നേരത്തേ ഇവക്ക് മുഴുവൻ ടിക്കറ്റും എടുക്കണമായിരുന്നു. കർണാടക വൈഭവ, രാജഹംസ, നോൺ- എ.സി സ്ലീപ്പർ, എ.സി ബസുകളിലും ഇത് ബാധകമാണ്. വളർത്തു നായ്ക്കു പുറമെ, പക്ഷികൾക്കും പൂച്ചകൾക്കും ഇതേ നിരക്കാണ് ഈടാക്കുക. മുമ്പ് ചിക്കബല്ലാപുരയിൽ കർണാടക ബസിൽ വളർത്തുകോഴിയുമായി യാത്രചെയ്ത കർഷകനിൽനിന്ന് കോഴിക്ക് ഫുൾ ടിക്കറ്റ് കണ്ടക്ടർ…

Read More
Click Here to Follow Us