75 കോടിയുടെ എംഡിഎംഎ യുമായി വിദേശ വനിതകൾ പിടിയിൽ 

ബെംഗളൂരു: 37.87 കിലോ കഞ്ചാവുമായി വിദേശവനിതകള്‍ പിടിയില്‍.

ദക്ഷിണാഫ്രിക്കൻ സ്വദേശികളായ ബാംബ ഫാന്റ, അലിയാസ് അഡോണിസ് ജബുലിലേ എന്നിവരാണ് പിടിയിലായത്.

75 കോടിയുടെ ലഹരിയാണ് ഇരുവരില്‍ നിന്നും പിടികൂടിയത്.

കര്‍ണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് പോലീസ് പറഞ്ഞു.

ഇലക്‌ട്രോണിക് സിറ്റിക്കടുത്തുള്ള നീലാദ്രി നഗറിന് സമീപത്ത് വെച്ചാണ് ഇരുവരും പിടിയിലായത്.

ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വിമാനമാർഗം ക്രിസ്റ്റല്‍ രൂപത്തിലാണ് പ്രതികള്‍ എം ഡി എം എ കടത്തിയത്.

നേരത്തേ തന്നെ ഇവരെ കുറിച്ച്‌ സെൻട്രെല്‍ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു.

  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി

തുടർന്ന് ബെംഗളൂരു എയർപോർട്ടില്‍ ഇറങ്ങിയത് മുതല്‍ അന്വേഷണ സംഘം ഇരുവരേയും നിരീക്ഷിക്കുകയായിരുന്നു.

ഇരുവരും ആരെയൊക്കെ ബന്ധപ്പെടുന്നു, ഈ സംഘത്തില്‍ ആരൊക്കെ ഉണ്ട് എന്നിങ്ങനെയുള്ള വിവരങ്ങള്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് നീലാദ്രിക്ക് അടുത്ത് നിന്ന് പിടിയിലാകുന്നത്.

അറസ്റ്റിലായവർ ഡല്‍ഹിയിലാണ് കഴിയുന്നത്. 2020 ലാണ് ഫാന്റ് ഇന്ത്യയിലെത്തിയത്. ബിസിനസ് വിസയിലാണ് ഇവർ ഇവിടെ വന്നത്.

നിലവില്‍ ഒരു ഫുഡ് കോർട്ട് നടത്തുകയാണ്. 2016 ല്‍ മെഡിക്കല്‍ വിസയിലാണ് അഡോണിസ് എത്തിയത്. വസ്ത്ര ബിസിനസ് ആണ് ഇവർ ഇവിടെ നടത്തുന്നത്.

ബെംഗളൂരുവിലെ നൈജീരിയൻ പൗരന്മാർക്കും നെലമംഗല, ഹൊസക്കോട്ടെ, കെആർ പുരം എന്നിവിടങ്ങളിലെ ആഡംബര ജീവിതം നയിച്ചിരുന്നവർക്കുമാണ് ഇവർ പ്രധാനമായും ലഹരി വിതരണം ചെയ്തിരുന്നതെന്ന് പോലീസ് അറിയിച്ചു.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

വ്യാജ പാസ്പോർട്ടും വിസയുമാണ് ഇവർ ഉപയോഗിക്കുന്നത്.

ബെംഗളൂരുവില്‍ വിതരണം ചെയ്ത് കഴിഞ്ഞാല്‍ 24 മണിക്കൂറില്‍ തന്നെ ഡല്‍ഹിയിലേക്ക് മടങ്ങുന്നതാണ് ഇരുവരുടേയും പതിവെന്നും പോലീസ് പറഞ്ഞു.

അതേസമയം ഇവർ വിവർ വിതരണം ചെയ്ത ലഹരിയുടെ ഉറവിടം ഇന്ത്യ തന്നെയാണോ അതോ ഇന്ത്യക്ക് പുറത്ത് നിന്നും കടത്തിയതാണോയെന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് സിബിസി കമ്മീഷ്ണർ അറിയിച്ചു.

ഇവരുടെ പാസ്പോർട്ടുകളും മൊബൈലുകളും 18,460 രൂപയും പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts