കാണാതായ നഴ്സിന്റെ മൃതദേഹം നദിയിൽ നിന്നും കണ്ടെത്തി

ബെംഗളൂരു: കാണാതായ നഴ്സിന്റെ മൃതദേഹം നദിയിൽ നിന്നും കണ്ടെത്തി. ഹാവേരി രട്ടിഹള്ളി മസൂർ ഗ്രാമത്തിൽ നിന്നുള്ള സ്വാതി രമേശ് ബഡിഗെരെയാണ് (22) മരിച്ചത്.

റാണെബെന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തിരുന്ന സ്വാതിയെ മാർച്ച് 3നാണ് കാണാതാകുന്നത്.

തുടർന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും സ്വാതിയെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് തുംഗഭദ്ര നദിയിൽ നിന്ന് ഇവരുടെ മൃതദേഹം കണ്ടെടുത്തത്.

  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ സ്വാതിയുടെ പരിചയക്കാരനായ നയാസ് അറസ്റ്റിലായിട്ടുണ്ട്.

വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts