പേസ്റ്റ് എലിവിഷം കൊണ്ട് പല്ലുതേച്ചു; 3 വയസുകാരിക്ക് ദാരുണാന്ത്യം 

പാലക്കാട് : പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച്‌ പല്ലുതേച്ച മൂന്ന് വയസുകാരി മരിച്ചു.

പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയില്‍ മുണ്ടാനത്ത് ലിതിൻ -ജോമറിയ ദമ്പതികളുടെ മകള്‍ നേഹ റോസ് ആണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചത്.

തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം

പേസ്റ്റ് രൂപത്തില്‍ ഉള്ള എലിവിഷം ടൂത്ത് പേസ്റ്റാണെന്ന് കരുതി അബദ്ധത്തില്‍ പല്ലുതേച്ചതോടെ ആണ് മൂന്ന് വയസുകാരിയുടെ ഉള്ളിലേക്ക് വിഷം ചെന്നത്.

ആരോഗ്യനില വഷളായതോടെ കുഞ്ഞിനെ തിരുവനന്തപുരത്തെ എസ്‌എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts