ബെംഗളൂരു: പോക്ക്‌സോ കേസിലെ ഇരയും പ്രതിയുമായുള്ള വിവാഹം കഴിഞ്ഞതോടെ 23 കാരനായ യുവാവിനെതിരെയുള്ള വിചാരണ നടപടികൾ കർണാടക ഹൈക്കോടതി റദ്ദാക്കി.
സംഭവം നടക്കുമ്പോൾ 17 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സ്കൂൾ 18 തികഞ്ഞതോടെ കുറ്റാരോപിതനെ വിവാഹം കഴിക്കുകയായിരുന്നു. സെഷൻസ് കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുമ്പോൾ ഇവർക്ക് ഒരു കുട്ടിയും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
പ്രോസിക്യൂഷന്റെ എതിർപ്പ് അവഗണിച്ച് കക്ഷികൾ തമ്മിലുള്ള ഒത്തുതീർപ്പ് അംഗീകരിച്ച നടപടികൾ അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് കോടതി വ്യക്തമാക്കി. വിവാഹിതരായി ഒരു കുട്ടിയുള്ള ദമ്പതികൾക്ക് മുന്നിൽ കോടതിയുടെ വാതിൽ അടക്കപ്പെട്ടാൽ അത് നീതിനിഷേധമായിരിക്കുമെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു.
പ്രായപൂർത്തിയാകാത്ത മകളെ കാണാനില്ലെന്നാരോപിച്ച് 2019 മാർച്ചിലാണ് വിദ്യാർത്ഥിയുടെ പിതാവ് പോലീസിൽ പരാതിപ്പെട്ടത്. പിന്നീട് കുറ്റാരോപിതൻറെ കൂടെയാണ് പഠനം എന്ന് കണ്ടെത്തി. പരസ്പര സമ്മതത്തോടെയാണ് ഒരുമിച്ച് താമസിക്കുന്നതെന്ന് ഇരുവരും വ്യക്തമാക്കി. എന്നാൽ പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞതിനാൽ യുവാവിനെതിരെ പോക്ക്‌സോ കേസെടുക്കുകയായിരുന്നു. തുടർന്ന് 18 മാസം ജയിലിൽ കിടന്നതിന് ശേഷമാണ് യുവാവ് പുറത്തിറങ്ങിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.