കർണാടകയിൽ ഡെങ്കിപ്പനി , ചിക്കൻഗുനിയ കേസുകൾ കൂടുന്നു

ബെംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ ബാധിതരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്.

ചിക്കബെല്ലാപുര ജില്ലയിൽ 409 സംശയാസ്പദമായ കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തതിൽ നിന്നും 251 പരിശോധിച്ചപ്പോൾ അതിൽ 35 എണ്ണം പോസിറ്റീവായി. 39 സാമ്പിളുകൾ പരിശോധിച്ചതിൽ ഒരാൾക്ക് ചിക്കുൻഗുനിയ പോസിറ്റീവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

തുമാകൂരിൽ ഡെങ്കിപ്പനി സംശയിക്കുന്ന 74 പേരിൽ 37 പേർക്ക് പരിശോധന നടത്തിയപ്പോൾ 3 പേർക്ക് പോസിറ്റീവ് ആണ്. ചിക്കുൻഗുനിയ സംശയിച്ച് 22 സാമ്പിളുകളെങ്കിലും പരിശോധിച്ചെങ്കിലും പോസിറ്റീവ് കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഈ വർഷം നിലവിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 4008 ഉം ചിക്കൻഗുനിയ 1189 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts