കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (21-05-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  155 റിപ്പോർട്ട് ചെയ്തു. 166 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.77% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 166 ആകെ ഡിസ്ചാര്‍ജ് : 3908617 ഇന്നത്തെ കേസുകള്‍ : 155 ആകെ ആക്റ്റീവ് കേസുകള്‍ : 1655 ഇന്ന് കോവിഡ് മരണം : 0 ആകെ കോവിഡ് മരണം : 40064 ആകെ പോസിറ്റീവ് കേസുകള്‍ : 3950378…

Read More

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു. കേന്ദ്ര എക്‌സൈസ് നികുതി പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയുമാണ് കുറച്ചത്. ഇതോടെ പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കുറയുന്നത്. എക്‌സൈസ് ഡ്യൂട്ടിയിലാണ് കുറവ് വരുത്തിയത്. ധനമന്ത്രി നിർമല സീതാരാമനാണ് അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത്. വിലക്കുറവ് നാളെ മുതല്‍ നിലവില്‍ വരും.

Read More

കർണാടകയിൽ വാഹനാപകടം, 9 മരണം

ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ ക്രൂയിസർ കാർ മരത്തിലിടിച്ച് ഒമ്പത് പേർ മരിച്ചു. 11 പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. ധാർവാഡ് താലൂക്കിലെ ബഡാ ഗ്രാമത്തിന് സമീപം അമിതവേഗതയിലെത്തിയ കാർ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. വാഹനത്തിൽ 20 ഓളം യാത്രക്കാർ ഉണ്ടെന്നാണ് വിവരം. ഇന്ന് പുലർച്ചെ 3 മണിക്ക് ആണ് അപകടം. മാനസുര ഗ്രാമത്തിൽ നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ക്രൂയിസർ കാറാണ് അപകടത്തിൽപ്പെട്ടത്. അനന്യ (14), ഹരീഷ് (13), ശിൽപ (34), നീലവ്വ (60), മധുശ്രീ (20), മഹേശ്വരയ്യ (11), ശംബുലിംഗയ്യ…

Read More

ബെംഗളൂരുവിൽ ഹോം ഡെലിവറി ആയി ഇടപെടുകാർക്ക് എത്തി ച്ചു കൊടുത്തത് മാരക ലഹരി

തലശ്ശേരി : മൊബൈല്‍ ഫോണ്‍ വഴി ഇടപാടുകാരെ കണ്ടെത്തി മയക്കുമരുന്ന് ഹോം ഡെലിവറി ചെയുന്ന യുവാവിനെ പോലീസ് പിടികൂടി. തലശ്ശേരി വടക്കുമ്പാട് ഉമ്മന്‍ ചിറ സ്വദേശി കാട്ടുമാടന്‍ പുത്തന്‍പുരയിലെ ജംഷീറിനെയാണ് എസ്. ഐ.മനു.ആര്‍ അറസ്റ്റ് ചെയ്തത്. കടല്‍ പാലം ബീച്ച്‌ ഭാഗത്ത് മാരക ലഹരിമരുന്നായ എം. ഡി.എം. എ. വില്‍പനക്കിടെയാണ് ഇയാള്‍ പൊലീസ് പിടിയില്‍ അകപ്പെടുന്നത്. പ്രതിയില്‍ നിന്നും ലഹരിമരുന്നായ 116 ഗ്രാം എംഡി എം എ യും, 11,500 രൂപയും വില്പനക്കായി ഇടപാടുകാരുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ച രണ്ട് മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു.…

Read More

തടാകങ്ങൾക്ക് സമീപം മലിനജലം ഒഴുക്കിവിടുന്ന ഡ്രെയിനുകൾ നിർമ്മിക്കാൻ ഒരുങ്ങി ബിബിഎംപി

ബെംഗളൂരു: ആർആർ നഗർ സോണിലെ നാല് തടാകങ്ങൾക്ക് സമീപം 50.34 കോടി രൂപ ചെലവിൽ മലിനജലം തിരിച്ചുവിടാനുള്ള ഡ്രെയിനുകൾ നിർമ്മിക്കാൻ ബിബിഎംപി ഒരുങ്ങുകയാണ്. ശാസ്ത്രീയമായ ലാൻഡ് ഫില്ലുകൾക്ക് സമീപം പ്രീ-പ്രോസസിങ് പ്ലാന്റുകൾ സ്ഥാപിക്കാൻ നീക്കിവച്ച തുകയിൽ നിന്നാണ് പദ്ധതിക്കുള്ള തുക കണ്ടെത്തിയത്. നഗരവികസന വകുപ്പ് (യുഡിഡി) കഴിഞ്ഞയാഴ്ച ഏറ്റവും കുറഞ്ഞ ലേലക്കാർ ക്വോട്ട് ചെയ്ത ടെൻഡർ നിരക്കിൽ പദ്ധതിക്ക് സമ്മതം നൽകി. മാലിന്യം നിരന്തരം നിറഞ്ഞ ജലാശയങ്ങളിലേക്കുള്ള മലിനജലം കലരുന്നത് തടയുന്നതിന് തടാകങ്ങൾക്ക് സമീപം മലിനജലം വഴിതിരിച്ചുവിടുന്ന ഡ്രെയിനുകൾ നിർമ്മിക്കുന്നത് ബെംഗളൂരുവിൽ ഒരു പുതിയ…

Read More

കർണാടക കോൺഗ്രസിൽ പുതിയ പൊട്ടിത്തെറിക്ക് തുടക്കമിട്ട് സിദ്ധരാമയ്യ

ബെംഗളൂരു: അടുത്ത വര്‍ഷമാണ് കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ അഭിമാന പോരാട്ടമാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യത്തെ താഴെയിറക്കി അധികാരം പിടിച്ച ബി ജെ പിയെ ഏത് വിധേനയും ഇക്കുറി താഴെയിറക്കുമെന്നാണ് കോൺഗ്രസ്‌ നേതാക്കളുടെ അവകാശവാദം. എന്നാല്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴും കോണ്‍ഗ്രസിന് തലവേദന തീര്‍ക്കുകയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കം. മുന്‍ മുഖ്യമന്ത്രി സിദ്ധാരമയ്യയും പാര്‍ട്ടി അധ്യക്ഷന്‍ ഡി കെ ശിവകുമാറും തമ്മിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. തര്‍ക്കം മുറുകിയതോടെ നേരത്തേ ഹൈക്കമാന്റ് ഇടപെടുകയും നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുകയാണെന്ന്…

Read More

ഫ്രീഡം പാർക്ക് പാർക്കിംഗ് സൗകര്യം: പുതിയ മാതൃക തിരഞ്ഞെടുത്ത് ബിബിഎംപി 

ബെംഗളൂരു: പൂർത്തീകരിച്ച് ആറ് മാസത്തിന് ശേഷം ഭീമാകാരമായ ഫ്രീഡം പാർക്ക് പാർക്കിംഗ് ലോട്ട് പ്രവർത്തനക്ഷമമാക്കാൻ പാടുപെടുന്ന BBMP, നിശ്ചിത കരുതൽ വിലയ്ക്ക് പകരം വരുമാനം പങ്കിടുന്ന മോഡൽ തിരഞ്ഞെടുക്കാൻ ഒരുങ്ങുകയാണ്. ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) പുതിയ റവന്യൂ മോഡലിലേക്ക് മാറിക്കൊണ്ട് പുതിയ ടെൻഡർ നടത്തുകയാണെന്ന് വൃത്തങ്ങൾ അറിയിക്കുന്നത്. പുതിയതായി നിർമ്മിച്ച പാർക്കിംഗ് സൗകര്യമായതിനാൽ പാർക്കിംഗ് സ്ഥലം ഉപയോഗിക്കാൻ തിരഞ്ഞെടുക്കുന്ന ആളുകളുടെ എണ്ണത്തെക്കുറിച്ച് ലേലക്കാർ ശ്രദ്ധാലുവായിരുന്നു. അതിനാൽ, ഈ സൗകര്യം പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്തിനായി ലേലം വിളിക്കുന്നയാൾ വരുമാനത്തിന്റെ ഒരു ഭാഗം മാത്രം…

Read More

റേസോപേ, ഹാക്കർമാർ തട്ടിയത് 7.3 കോടി

ബെംഗളൂരു: പണമിടപാടുകള്‍ നടത്തുന്ന സ്ഥാപനമായ റേസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തതായി റിപ്പോർട്ട്‌. സോഫ്റ്റ് വെയറില്‍ കൃത്രിമം കാണിച്ച്‌ ഉപഭോക്താക്കളുടെ കൈയ്യില്‍നിന്നും പണം തട്ടിയെടുത്തതായി ആരോപിച്ച്‌ റേസോപേ സൈബര്‍ ക്രൈം സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. 831 ഇടപാടുകളില്‍ നിന്ന് 7.38 കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. പരാജയപ്പെട്ട ഇടപാടുകള്‍ക്ക് റേസോപേക്ക് വ്യാജ രസീതികള്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയതെന്ന് കമ്പനിയു​ടെ നിയമവിദഗ്ധനായ അഭിഷേക് അഭിനവ് ആനന്ദ് പറഞ്ഞു. പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റേസോപേ ആഭ്യന്തര അന്വേഷണം…

Read More

ഒലയ്ക്കും ഊബറിനും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നോട്ടീസ് 

ന്യൂഡല്‍ഹി: നിരവധി പരാതികൾ വന്ന സാഹചര്യത്തിൽ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളായ ഒലയ്ക്കും ഊബറിനും ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നോട്ടീസ് അയച്ചു. ഒലയ്‌ക്കെതിരെ 2482 പരാതികളും ഊബറിനെതിരെ 770 പരാതികളുമാണ് ലഭിച്ചത്. പരാതികള്‍ പരിശോധിക്കുന്ന ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ യോഗം വിളിച്ചിരുന്നു. ഉപഭോക്തൃ പ്രശ്‌ന പരിഹാര സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നില്ല, ആപ്പുകളില്‍ പറയുന്നതിനെക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്ന സാഹചര്യം ഉപഭോക്താവിനെ മുന്‍കൂട്ടി അറിയിക്കുന്നില്ല, ഉപഭോക്താവ് ആവശ്യപ്പെട്ടാലും എ.സി ഇടാന്‍ തയ്യാറാവുന്നില്ല, ഓണ്‍ലൈനായി പണം സ്വീകരിക്കാന്‍ തയ്യാറാവുന്നില്ല തുടങ്ങി…

Read More

സഹസംവിധായകന്റെ കാർ കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു; ഒരാൾ മരിച്ചു, 3 പേർക്ക് പരുക്ക്

ബെംഗളൂരു: വെള്ളിയാഴ്ച പുലർച്ചെ ഇട്ടമാടിന് സമീപം നടന്ന ഒരു അപകടത്തിൽ കാൽനടയാത്രക്കാരുടെ ഇടയിലൂടെ കാർ പാഞ്ഞുകയറി ഒരാൾ മരിക്കുകയും ഒരു വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാവിലെ 7.30നായിരുന്നു അപകടം. സാൻഡൽവുഡിൽ സഹസംവിധായകനും മഗഡി റോഡിലെ ചെന്നെനഹള്ളി സ്വദേശിയുമായ മുകേഷാണ് കാർ ഓടിച്ചിരുന്നത്. സാൻഡൽവുഡ് സംവിധായകൻ ശ്രീനിവാസ് തിമ്മയ്യയുടെ KA–51-MK-5416 എന്ന നമ്പറിലുള്ള മാരുതി ഇഗ്‌നിസ് കാറാണ് മുകേഷ് ഓടിച്ചിരുന്നത്. തിമ്മയ്യയും ഒരാളും കൂടി കാറിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ബനശങ്കരിയിലെ ഔട്ടർ റിംഗ് റോഡിൽ കത്രിഗുപ്പെ ജംഗ്ഷനിൽ നിന്ന് ഇട്ടമാട് ജംഗ്ഷനിലേക്ക്…

Read More
Click Here to Follow Us