അതിശക്തമായ മഴയിൽ രണ്ട് മരണം 

ബെംഗളൂരു: നഗരത്തില്‍ അതിശക്തമായ മഴയില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോർട്ട്‌ . കാലവര്‍ഷത്തെ തുടര്‍ന്ന് അതിശക്തമായ ഇടിയും ഇടതടവില്ലാതെ മഴയുമാണ് നഗരത്തില്‍ പെയ്ത് കൊണ്ടിരിക്കുന്നത്.

മരണപ്പെട്ട രണ്ട് പേര്‍ തൊഴിലാളികളാണ്. ഇവര്‍ ഉല്ലല്‍ ഉപാനഗറിലാണ് ജോലി ചെയ്തിരുന്നത്. മരിച്ചവരിൽ ഒരാള്‍ ബീഹാറുകാരനും മറ്റേയാള്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളയാളുമാണ്. ഇവരുടെ മൃതദേഹം പൈപ്പ്‌ലൈന്‍ വര്‍ക്ക് സൈറ്റില്‍ നിന്നാണ് കണ്ടെത്തിയത്. ബീഹാറില്‍ നിന്നുള്ളയാളുടെ പേര് ദേവബ്രത് എന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാമത്തേയാളുടെ പേര് അങ്കിത് കുമാര്‍ എന്നതാണ്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ മഴ തീവ്രമാകുകയായിരുന്നു. ഈ സമയം തൊഴിലാളികള്‍ വര്‍ക്ക് സൈറ്റിലുണ്ടായിരുന്നു. ഏഴ് മണിയോടെ ജലനിരപ്പ് ഉയരുകയായിരുന്നു. ഇതിനിടെയാണ് ഇവര്‍ മരണപ്പെട്ടത് . ഇവിടെ എന്തൊക്കെ സുരക്ഷാ മുന്‍കരുതലുകളാണ് സ്വീകരിച്ചിരുന്നതെന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.

  ശ്രീദേവിയുടെ ആസ്തി തട്ടിയെടുക്കാൻ നീക്കം? 40 വർഷത്തിന് ശേഷമുള്ള കേസിൽ ബോണി കപൂറിനും മക്കൾക്കും വൻ വിജയം!

അടുത്ത അഞ്ച് ദിവസത്തേക്ക് നഗരത്തില്‍ അതിശക്തമായ മഴയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ വരുന്നു; റൂട്ട് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ
[masterslider id="10"]

Related posts